തിരുവനന്തപുരം: തോമസ് ചാണ്ടിയെ മന്ത്രിയാക്കുന്നതിനോടു സിപിഎം കേന്ദ്ര നേതൃത്വത്തിനു വിയോജിപ്പുണ്ട്. പവറിനും പതിയെ മതിയെന്ന് അഭിപ്രായം . എന്നാല്‍ പുതിയ മന്ത്രിയെ തീരുമാനിക്കേണ്ടതു കേരളത്തിലാണെന്നും സംസ്ഥാന നേതൃത്വം അഭിപ്രായം തേടിയാല്‍ മാത്രമേ ഇടപെടുകയുള്ളൂ എന്നുമാണു നേതാക്കളുടെ നിലപാട്. മന്ത്രിസ്ഥാനം ആര്‍ക്കെന്നു തീരുമാനിക്കേണ്ടത് എന്‍സിപിയാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു ഫോണ്‍ സംഭാഷണ വിവാദത്തെ തുടർന്ന് രാജിവച്ച എ.കെ.ശശീന്ദ്രന്‍റെ ഒഴിവിലേക്ക് തോമസ് ചാണ്ടിയെ മന്ത്രിയാക്കാൻ എൻസിപി സംസ്ഥാന ഘടകം തീരുമാനിച്ചു. തോമസ് ചാണ്ടിയുടെ എംഎൽഎ ഹോസ്റ്റലിലെ മുറിയിൽ ചേർന്ന സംസ്ഥാന നേതൃയോഗത്തിലാണ് ഇത് സംബന്ധിച്ച അഭിപ്രായ ഐക്യമുണ്ടായത്. തോമസ് ചാണ്ടിക്ക് മന്ത്രിസ്ഥാനം നൽകാൻ പാർട്ടി ദേശീയ നേതൃത്വത്തോട് ആവശ്യപ്പെടുമെന്ന് സംസ്ഥാന അധ്യക്ഷൻ ഉഴവൂർ വിജയൻ യോഗത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. ദേശീയ നേതൃത്വം തീരുമാനം അംഗീകരിച്ചാൽ ഇടതുമുന്നണിയോടും മുഖ്യമന്ത്രിയോടും തോമസ് ചാണ്ടിയെ മന്ത്രിയാക്കാൻ ആവശ്യപ്പെടാനും നേതൃയോഗം തീരുമാനിച്ചു. രാജിവച്ച എ.കെ.ശശീന്ദ്രനും തീരുമാനത്തെ പൂർണമായും പിന്തുണച്ചു. മന്ത്രിസ്ഥാനമില്ലാതെ മുന്നണിയിൽ മുന്നോട്ടുപോകുന്നത് പാർട്ടിക്ക് ഗുണകരമാകില്ലെന്ന അഭിപ്രായമാണ് നേതൃയോഗത്തിൽ ഉയർന്നത്. എന്നാൽ എൻസിപിക്ക് ഉടനെ മന്ത്രിസ്ഥാനം നൽകേണ്ടെന്ന തീരുമാനമാണ് സിപിഎം കേന്ദ്രനേതൃത്വം സർക്കാരിന് നൽകിയിരിക്കുന്നതെന്ന റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. എൻസിപിയുടെ ഗോവയിലെ ബിജെപി ബന്ധവും ശശീന്ദ്രനുമായി ബന്ധപ്പെട്ട വിവാദവുമാണ് ഇതിന് കാരണമായിരിക്കുന്നത്. സിപിഎം നിലപാട് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അടുത്ത ദിവസം തന്നെ എൻസിപി അധ്യക്ഷൻ ശരത് പവാറിനെ അറിയിക്കുമെന്നും റിപ്പോർട്ടുകളുണ്ട്