വെള്ളായണി ക്ഷേത്രത്തിൽ കൊടി കെട്ടുന്നതിനെ ച്ചുളിയുള്ള തർക്കം ബി .ജെ .പി ,ആർ .എസ് .എസ് ,രാത്രി 8 .30 നു വെള്ളയാണി ഭാഗത്തു ദേശീയ പാതയിൽ റോഡ് ഉപരോധം നടത്തി . തിരുവനന്തപുരം :വെള്ളായണി ദേവീ ക്ഷേത്രത്തിലെ കാളിയൂട്ട് ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്ര സമീപത്ത് കെട്ടിയിരുന്ന കാവികൊടികൾ പോലീസ് അഴിച്ചുമാറ്റിയതിൽ പ്രതിഷേധിച്ച് ഹിന്ദുസംഘടനകളുടെ നേതൃത്വത്തിൽ രാത്രിയിൽ ദേശീയപാതയിൽ ഉപരോധവും സ്റ്റേഷനിലേയ്ക്ക് മാർച്ചും നടത്തി. ഇന്നലെ വൈകുന്നേരമാണ് നേമം പോലീസിന്റെ നേതൃത്വത്തിൽ പോലീസ് കൊടികൾ അഴിച്ചുമാറ്റിയത്. ഇതിൽ പ്രതിഷേധിച്ചാണ് രാത്രി ഒൻപതതോടുകൂടി വെള്ളായണി ജംഗ്ഷനിൽ ഉപരോധവും സ്റ്റേഷനിലേയ്ക്ക് മാർച്ചു നടത്തിയത്. ഇതുമൂലം ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. മാർച്ച് ബിജെപി ജില്ലാ പ്രസിഡന്റ് എസ്. സുരേഷ് ഉദ്ഘാടനം ചെയ്തു. ജില്ലയിലെ ക്ഷേത്രപരിസരങ്ങളിലെ മുഴുവൻ കൊടിതോരണങ്ങളും അഴിക്കാൻ ജില്ലാ കളക്ടറുടെ ഉത്തരവുണ്ടെന്ന് പോലീസ് പറഞ്ഞു. എന്നാൽ കളക്ടറുടെ ഉത്തരവ് അട്ടിമറിച്ച് ഫോർട്ട് എസിയുടെ നേതൃത്വത്തിൽ വെള്ളായണിയിൽ നിന്നും മാത്രം കാവികൊടികൾ അഴിച്ചുമാറ്റുകയാണ് പോലീസ് ചെയ്തതെന്ന് ഹിന്ദുസംഘടന നേതാക്കൾ പറഞ്ഞു. സംഭവമറിഞ്ഞ് എംഎൽഎ ഒ.രാജഗോപാൽ വെള്ളായണിയിലെത്തി. വെള്ളായണി ക്ഷേത്രത്തിൽ ഉത്സവം തുടങ്ങിയ നാൾ മുതൽ കൊടി കെട്ടുന്നതിനെ ചൊല്ലി ആർഎസ്എസ് സിപിഎം സംഘടനകൾ തമ്മിൽ സംഘർഷാവസ്ഥ ഉടലെടുത്തിരുന്നു . പിന്നീട് ജില്ലാ കളക്ടറുമായി ചർച്ച നടത്തുകയും തത്സ്ഥിതി തുടരാൻ കളക്ടർ ഉത്തരവിടുകയും ചെയ്തിരുന്നു.