പള്ളുരുത്തി: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പ്രകൃതി വിരുദ്ധപീഡനത്തിന് ഇരയാക്കിയ പള്ളുരുത്തി സ്വദേശിനിയെ പോലീസ് അറസ്റ്റ് ചെയ്തു. പള്ളുരുത്തി എംഎൽഎ റോഡിൽ കണ്ടത്തിപ്പറന്പ് വീട്ടിൽ സിനി (26) യെയാണ് പള്ളുരുത്തി പോലീസ് അറസ്റ്റുചെയ്തത്. വസ്ത്രം മാറുകയായിരുന്ന പെണ്‍കുട്ടിയുടെ നഗ്ന വീഡിയോ സിനി മൊബൈൽ ഫോണിൽ പകർത്തുകയും പിന്നീട് ഫേസ്ബുക്കിലൂടെ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി വീട്ടി ലേക്ക് വിളിച്ചു വരുത്തി പീഡിപ്പിക്കുകയുമായിരുന്നു. വഴങ്ങാതിരുന്ന പെണ്‍കുട്ടിയെ മർദിച്ച് വിവസ്ത്രയാക്കിയാണ് പീഡിപ്പിച്ചത്. പീഡിപ്പിക്കുന്ന ദൃശ്യം പകർത്തിയ ശേഷം അത് കാണിച്ച് നിരന്തരം പീഡനത്തിനിരയാക്കുകയുമായിരുന്നു. കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ വീട്ടുകാർ ബാഗ് പരിശോധിച്ചപ്പോൾ സനീഷ് എന്ന പേരിൽ സിനി കുട്ടിക്കു നൽകിയ പ്രണയ ലേഖനങ്ങൾ കണ്ടെത്തി. ഇതോടെ മാതാപിതാക്കൾ ചൈ ൽഡ് ലൈൻ പ്രവർത്തകരുമായി ബന്ധപ്പെട്ടു. കുട്ടിയിൽ നിന്ന് വിവരം ചോദിച്ചറിഞ്ഞ ചൈൽഡ് ലൈൻ പ്രവർത്തകർ പോലീസിൽ വിവരം അറിയിക്കുകയും ചെയ്തു. പ്രതിയിൽനിന്ന് ദൃശ്യങ്ങൾ റിക്കാർഡ് ചെയ്ത മൊബൈൽ ഫോൺ, സിം കാർഡുകൾ എന്നിവ കണ്ടെടുത്തിട്ടുണ്ട്.