മഹിളാ മോർച്ച പ്രക്ഷോഭം 17 മുതൽ കൊച്ചി: സ്ത്രീ പീഡനങ്ങൾ തടയാൻ കഴിയാത്ത മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന് ആവശ്യപ്പെട്ട് മഹിളാ മോർച്ചയുടെ നേതൃത്വത്തിൽ 17, 18 തീയതികളിൽ പ്രക്ഷോഭം നടത്തും. 17ന് രാവിലെ കാസർഗോഡ് റെയിൽവേ സ്റ്റേഷനിൽനിന്ന് പരശുറാം എക്സ്പ്രസ് ട്രെയിനിൽ സമരത്തോട് ആഭിമുഖ്യമുള്ളവരും തിരുവനന്തപുരത്തേക്ക് പോകും. യാത്രയിലുടനീളം വിവിധ സ്റ്റേഷനുകളിൽനിന്നായി പ്രവർത്തകർ ട്രെയിനിൽ കയറും. -നീ തീയാവുക- എന്ന മുദ്രാവാക്യവുമായാണ് യാത്ര. യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയിലാണ് സമരം നടത്തുക. 18ന് രാവിലെ സെക്രട്ടേറിയറ്റിനു മുന്നിൽ ചങ്ങല പിടിച്ച് സമരം ചെയ്യും.മഹിളാ മോർച്ച സംസ്ഥാന പ്രസിഡന്റ് രേണു സുരേഷ്, ബിജെപി എറണാകുളം മണ്ഡലം പ്രസിഡന്റ് രാജഗോപാൽ, മഹിളാ മോർച്ച മണ്ഡലം പ്രസിഡന്റ് മീന എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.