വാഷിങ്ടണ്‍: ഇന്ത്യ-അമെരിക്ക ബന്ധം ശക്തിപ്പെടുത്താന്‍ ട്രംപ് ഭരണകൂടം ആഗ്രഹിക്കുന്നതായി വൈറ്റ് ഹൗസ്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനായി പ്രവര്‍ത്തിക്കാമെന്നാണ് പ്രതീക്ഷ. അമെരിക്കന്‍ ഇന്ത്യയും തമ്മിലുള്ള വാണിജ്യകാര്യങ്ങളിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്ന് പ്രചാരണസമയത്തുതന്നെ ട്രംപ് വ്യക്തമാക്കിയതാണെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സീന്‍ സ്പൈസര്‍ പറഞ്ഞു.നമ്മുടെ വിദേശനയത്തില്‍ കാതലായ മാറ്റങ്ങള്‍ വരുത്തേണ്ടതാണ്. ഇന്ത്യയുമായുള്ള ബന്ധത്തില്‍! മുന്നേറ്റമുണ്ടാക്കുമെന്ന കാര്യം ട്രംപ് നേരത്തെ വ്യക്തമാക്കിയിട്ടുണ്ടെന്നും സ്പൈസര്‍ പറഞ്ഞു.