ജസ്റ്റീസ് നവനീതി പ്രസാദ് കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസ് ന്യൂഡൽഹി: കേരളം ഉൾപ്പെടെ നാലു സംസ്ഥാനങ്ങളിലെ ഹൈക്കോടതി ചീഫ് ജസ്റ്റീസുമാരുടെ നിയമനത്തിന് രാഷ്ട്രപതി പ്രണാബ് മുഖർജി അംഗീകാരം നൽകി. പാറ്റ്ന ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റീസ് നവനീതി പ്രസാദാണ് കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസ്. കേരള ഹൈക്കോടതിയിലെ ജഡ്ജിയായിരുന്ന തോട്ടത്തിൽ ബി. രാധാകൃഷ്ണൻ ഛത്തീസ്ഗഡ് ഹൈക്കോടതി ചീഫ് ജസ്റ്റീസായി ചുമതലയേൽക്കും. പാറ്റ്ന ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റീസ് ഹേമന്ത് ഗുപ്ത മധ്യപ്രദേശ് ചീഫ് ജസ്റ്റീസായും മധ്യപ്രദേശ് ഹൈക്കോടതി ജഡ്ജി രാജേന്ദ്ര മേനോൻ പാറ്റ്ന ഹൈക്കോടതി ചീഫ് ജസ്റ്റീസായും ജാർഖണ്ഡ് ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റീസ് പ്രദീപ് കുമാർ ജാർഖണ്ഡ് ചീഫ് ജസ്റ്റീസായും ചുമതലയേൽക്കും.