പന്മന പൂരം ഇന്ന് CLICK VIDEO

പന്മന പൂരം ഇന്ന് പന്മന: പന്മന സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ആറാട്ടിനോടനുബന്ധിച്ചുളള പന്മന പൂരം ഇന്ന് നടക്കും. ആലവട്ടങ്ങളും വെഞ്ചാമരങ്ങളും വെൺകൊറ്റ കുടകളുമേന്തി നിരവധി ഗജവീരൻമാർ കാണികൾക്ക് ആനന്ദം നൽകി പൂരത്തെ വർണാഭമാക്കും. മുപ്പതോളം വാദ്യ കലാകാരൻമാർ മേളപ്പെരുമയൊരുക്കി ആൽത്തറയിൽ കൊട്ടിത്തിമർക്കും.4.30 നാണ് ആറാട്ടെഴുന്നളളത്തും പൂരോഘോഷ സമ്മേളനവും നടക്കുന്നത്. എൻ.കെ പ്രേമചന്ദ്രൻ എംപി, എൻ. വിജയൻപിളള എംഎൽഎ, പന്മന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ശാലിനി എന്നിവർ പൂരോഘോഷ സമ്മേളനത്തിൽ പങ്കെടുക്കും. ഏകദേശം രണ്ട് മണിക്കൂറോളം നീണ്ടു നിൽക്കുന്ന പൂരക്കാഴ്ചകൾക്കുശേഷം ആറാട്ടെഴുന്നളളത്ത് ശങ്കരമംഗലം കാമൻകുളങ്ങര മഹാദേവ ക്ഷേത്രത്തിലെത്തും. തുടർന്ന് അവിടുത്തെ പ്രത്യേക പൂജകൾക്ക് ശേഷം തിരിച്ച് രാത്രി 10 ന് ആറാട്ട് പന്മന ക്ഷേത്രത്തിലെത്തി കൊടിയിറങ്ങും. തുടർന്ന് നാടകം –മായാദർപ്പൺ.