മറൈൻഡ്രൈവിൽസദാചാരപോലീസ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ കൊട്ടേഷൻ SI സി.ജി.ശങ്കറിനെസസ്പെൻഡ്ചെയ്തു ശിവസേന നേതാക്കളെ ജാമ്യമില്ലാ വകുപ്പെടുത്തു അറസ്റ്റ് ചെയ്തു . ശിവ സേനക്കാരുടെ വരവും അവർക്കു വേണ്ട സാഹചര്യം ഒരുക്കി നടന്നടുക്കുന്ന എറണാകുളം സെൻട്രൽ SI സി.ജി.ശങ്കറിന്റെ പ്രകടനങ്ങളും കണ്ടാൽ ഏവർക്കും കൊട്ടേഷൻ ആണന്നു മനസ്സിലാകും . മറൈന്‍ ഡ്രൈവിലെ സദാചാര ഗൂണ്ടായിസം; ഫ്ളാറ്റ് നിവാസികളുടെ ക്വട്ടേഷന്‍ സമുച്ചയത്തിലെ ചില ഫ്ളാറ്റുകളുടെ ഉടമകള്‍ കൊച്ചിയിലെ ചില ഉന്നത പൊലീസ് ഉദ്യോഗസ്ഥരാണ്. സദാചാര ഗൂണ്ടായിസത്തിനു പിന്നില്‍ ക്വട്ടേഷനെന്നു പൊലീസ് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട്. തിരുവനന്തപുരം: കൊച്ചി മറൈന്‍ ഡ്രൈവില്‍ കഴിഞ്ഞ ദിവസം ശിവസേനയുടെ നേതൃത്വത്തില്‍ യുവതി-യുവാക്കളെ ചൂരല്‍ കൊണ്ടു അടിച്ചോടിച്ചതടക്കം സദാചാര ഗൂണ്ടായിസത്തിനു പിന്നില്‍ ക്വട്ടേഷനെന്നു പൊലീസ് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട്. മറൈന്‍ ഡ്രൈവിലുള്ള ഫ്ളാറ്റ് സമുച്ചയത്തിലെ താമസക്കാരാണ് ഇതിനു പിന്നിലെന്നാണു സൂചന. സമുച്ചയത്തിലെ ചില ഫ്ളാറ്റുകളുടെ ഉടമകള്‍ കൊച്ചിയിലെ ചില ഉന്നത പൊലീസ് ഉദ്യോഗസ്ഥരാണ്. മറൈന്‍ ഡ്രൈവിലെ പാര്‍ക്കില്‍ യുവതി-യുവാക്കളില്‍ ചിലര്‍ അതിരുവിട്ടു പെരുമാറുന്നെന്നും ഫ്ളാറ്റിലെ കുട്ടികള്‍ക്കു ബാല്‍ക്കണിയില്‍ നില്ക്കാന് സാധിക്കാത്ത അവസ്ഥയാണെന്നും ഇവരില്‍ ചിലര്‍ ഈ പൊലീസ് ഉദ്യോഗസ്ഥരോടു നിരന്തരമായി പരാതി പറഞ്ഞിരുന്നു. രേഖാമൂലം പരാതി നല്കിയില്ലെങ്കിലും പ്രശ്നം പരിഹരിക്കാനായി മാസങ്ങള്‍ക്കു മുന്‍പു പിങ്ക് പൊലീസിന്റെ സഹായത്തോടെ മറൈന്‍ ഡ്രൈവിലെ യുവതി-യുവാക്കളെ വിരട്ടിവിടാന്‍ ശ്രമം നടന്നിരുന്നു. എന്നാല്‍ ഇതിനെ പാര്‍ക്കില്‍ എത്തിയവര്‍ ചോദ്യം ചെയ്ത് എതിര്‍ത്തിരുന്നു. ഇതോടെ വിഷയം വിവാദമാകുമെന്നു തിരിച്ചറിഞ്ഞ് ഈ ശ്രമം പൊലീസ് ഉപേക്ഷിച്ചു. ഫ്ളാറ്റ് നിവാസികള്‍ നിരന്തരമായി പരാതി പറഞ്ഞതോടെയാണ് ഏതെങ്കിലും സംഘടനകളുടെ സഹായം തേടാന്‍ പൊലീസിലെ ചില ഉദ്യോഗസ്ഥര്‍ ബുദ്ധി ഉപദേശിച്ചത്. ഇതോടെയാണു ഫ്ളാറ്റ് നിവാസികളില്‍ ചിലര്‍ ശിവസേന നേതാക്കളെ സമീപിച്ചതെന്നാണു റിപ്പോര്‍ട്ട്. തുടർന്നാണു ചൂരല്‍ പ്രയോഗവുമായി ശിവസേന മറൈന്‍ ഡ്രൈവില്‍ സദാചാര ഗൂണ്ടായിസിത്തിനെത്തിയത്. ചില മാതാപിതാക്കള്‍ തങ്ങളുടെ ഓഫിസില്‍ വന്നു പരാതി പറഞ്ഞതു കൊണ്ടാണ് ഇത്തരത്തിലൊരു പരിപാടി സംഘടിപ്പിച്ചതെന്നായിന്നു ശിവസേന നേതാക്കളുടെ വാദം. എന്നാല്‍, മാതാപിതാക്കളല്ല മറൈന്‍ ഡ്രൈവിലെ ഫ്ളാറ്റ് നിവാസികള്‍ തന്നെയായിരുന്നു ശിവസേനയ്ക്കു ക്വട്ടേഷന്‍ നല്‍കിയത്. മറൈന്‍ ഡ്രൈവില്‍ യുവതി-യുവാക്കളെ ശിവസേനക്കാര്‍ അടിച്ചോടിച്ചപ്പോള്‍ ഫ്ളാറ്റിലെ താമസക്കാര്‍ ബാല്‍ക്കണിയില്‍ എത്തി കൈയടിച്ചു പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. അതേസമയം, വിഷയത്തില്‍ കാര്യമായ ഇടപെടല്‍ വേണ്ടെന്നു പൊലീസിനു കൊച്ചിയിലെ ചില പൊലീസ് ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കിയതായും സൂചനയുണ്ട്. ശിവസേന പ്രതിഷേധം സംഘടിപ്പിക്കുന്നു എന്നു മുന്‍കൂട്ടി അറിഞ്ഞിട്ടും ഒരു എസ്ഐയും വിരലില്‍ എണ്ണാവുന്ന പൊലീസുകാരും മാത്രമായിരുന്നു സംഭവസ്ഥലത്ത് ഉണ്ടായിരുന്നത്. സര്‍ക്കാരിനും ആഭ്യന്തരവകുപ്പിനും നാണക്കേടായി മാറിയ വിഷയത്തില്‍ പൊലീസ് മേധാവി വിശദമായ റിപ്പോര്‍ട്ട് കൊച്ചി പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മറൈൻ ഡ്രൈവിൽ പോലീസിനു വീഴ്ചയുണ്ടായി: മുഖ്യമന്ത്രി തിരുവനന്തപുരം: കൊച്ചി മറൈൻ ഡ്രൈവിൽ ശിവസേന നടത്തിയ സദാചാര ഗുണ്ടായിസം അമർച്ച ചെയ്യുന്നതിൽ പോലീസിനു വീഴ്ച പറ്റിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഈ സംഭവത്തിൽ ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥർക്കെതിരേ ശക്തമായ നടപടികൾ സ്വീകരിച്ചതായും മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചു.ഇത്തരം സദാചാര ഗുണ്ടകൾക്കെതിരേ കാപ്പാ നിയമം ചുമത്തും. രാഷ്ട്രീയക്കാരായാലും സദാചാര ഗുണ്ടകൾക്കെതിരേ കാപ്പ നിയമം ചുമത്തും. സദാചാര ഗുണ്ടകൾക്ക് എതിരേ പോലീസിന്റെ ലാത്തി ഉയർന്നില്ലെന്നതു ഗൗരവമായി തന്നെ കാണുന്നു. ഇത്തരക്കാർക്ക് എതിരെ ഉയരാനുളളത് തന്നെയാണു പോലീസിന്റെ ലാത്തി. മറൈൻ ഡ്രൈവിൽ നടന്ന സംഭവം കേരളത്തിനാകെ അപമാനകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.ഇടതുഭരണത്തിനു കീഴിൽ ആർക്കും എന്തും ചെയ്യാൻ പറ്റുന്ന സ്ഥിതിയാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. പേപ്പട്ടിയെ ഓടിച്ചിട്ടു തല്ലുന്നതുപോലെ കുട്ടികളെ ശിവസേനക്കാർ തല്ലിയപ്പോൾ പോലീസ് നോക്കിനിന്നു. ഇത്തരമൊരു സംഭവം ഉണ്ടാകുമെന്നു നേരത്തേ അറിയാമായിട്ടും നടപടികൾ സ്വീകരിച്ചില്ലെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ഇടതു സർക്കാരിന്റെ കീഴിൽ ഗുണ്ടകൾ സംസ്ഥാനത്ത് അഴിഞ്ഞാടുകയാണെന്ന് അടിയന്തരപ്രമേയം അവതരിപ്പിച്ച ഹൈബി ഈഡൻ പറഞ്ഞു. ശിവസേനക്കാർക്കു നേരെ എന്താണു പിണറായിയുടെ പോലീസിന്റെ ലാത്തി ഉയരാത്തത്?മറൈൻ ഡ്രൈവിൽ ഇരുന്ന ചെറുപ്പക്കാരുടെ വീഡിയോ ശിവസേനയുടെ സദാചാര ഗുണ്ടകൾ മൊബൈലിൽ ചിത്രീകരിച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലൂടെ ഇത് പ്രചരിപ്പിച്ച് അഴീക്കലിലെ അനീഷിനെ പോലെ അവരെയുംആത്മഹത്യയിലേക്ക് തളളിവിടും മുമ്പ് ചിത്രീകരിച്ച മൊബൈൽ പിടിച്ചെടുക്കണം.തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ സദാചാര ഗുണ്ടായിസം കാട്ടിയഎസ്എഫ്ഐക്കാരെ ഒരു മാസമായിട്ടും അറസ്റ്റു ചെയ്തിട്ടില്ലെന്നും ഹൈബി അടിയന്തര പ്രമേയ നോട്ടീസിൽ പറഞ്ഞു.