തിരുവനന്തപുരം : നെയ്യാറിലും കരമന ആറ്റിലും രഹസ്യമായി മണലൂറ്റ് . വള്ളങ്ങളിൽ മണൽ ഊറ്റി യ ശേഷം ചാക്കുകളിൽ നിറച്ചു കയങ്ങളിൽ നിക്ഷേപിക്കും ആവശ്യമുള്ളപ്പോൾ പുറത്തെടുത്തു വിതരണം ചെയ്യും . പൂവാർ ഭാഗത്തു പരിശോധന നടത്തി . കരമന ആറ്റിലെ കബംമൂല ആറ്റ് കടവിൽ നിന്നും കഴിഞ്ഞ ദിവസം അനധികൃതമായി മണലൂറ്റിയ വള്ളവും മണലും ആര്യനാട് പോലീസ് പിടികൂടി. എസ്ഐ അജീഷിന് ലഭിച്ച രഹസ്യ വിവരത്തിനെ തുടർന്നാണ് പരിശോധന നടത്തിയത്. പോലീസിനെ കണ്ട മണൽ വാരൽ സംഘം ആറ്റിൽ ചാടി മറുകരയിൽ രക്ഷപെട്ടു. പിടിച്ചെടുത്ത വള്ളം പോലീസ് നശിപ്പിക്കുകയും മണൽ ആറ്റിൽ നിക്ഷേപിക്കുകയും ചെയ്തു. ഈ പ്രദേശത്തെ അമിതമായ മണൽ വാരൽ കാരണം ആറിന്റെ ഇരുവശത്തുമുള്ള കൃഷി ഭൂമി ഇടിഞ്ഞ് താഴുകയും സമീപ പ്രദേശത്തെ കിണറുകളും ഭൂമിയും വറ്റിവരണ്ടിരിക്കുകയുമാണ്. പ്രതികൾക്കായുള്ള അന്വേഷണം ഉൗർജിതമാക്കിയെന്നും റെയ്ഡ് തുടരുമെന്നും പോലീസ് അറിയിച്ചു.