മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്നു സർവകക്ഷി യോഗം തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ഇന്നു സർവ കക്ഷി യോഗം നടക്കും. വരൾച്ച, ഭക്ഷ്യ സുരക്ഷ, നീറ്റ് പരീക്ഷ അടിസ്ഥാനമാക്കിയുള്ള മെഡിക്കൽ പ്രവേശനം എന്നീ വിഷയങ്ങളാണ് ഇന്നു 11നു മുഖ്യമന്ത്രിയുടെ ചേംബറിൽ നടക്കുന്ന സർവകക്ഷി യോഗം ചർച്ച ചെയ്യുക.സംസ്ഥാനത്തു രൂക്ഷമാകുന്ന വരൾച്ചാ പ്രതിരോധത്തിന് ആവശ്യമായ നടപടികൾ ചർച്ച ചെയ്യുകയാണു സർവ കക്ഷി യോഗത്തിന്റെ പ്രധാന ലക്ഷ്യം. ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളും നീറ്റ് പരീക്ഷ അടിസ്ഥാനത്തിലുള്ള മെഡിക്കൽ പ്രവേശന പരീക്ഷയും യോഗത്തിൽ ചർച്ചയാകും. നിയമസഭയിൽ പ്രാതിനിധ്യമുള്ള രാഷ്ട്രീയ പാർട്ടികളുടെ നേതാക്കൾ പങ്കെടുക്കും.