എംഎൽഎയെ ജാതിപ്പേര് വിളിച്ച നേതാവിനെതിരേ നടപടിഉണ്ടാകുമെന്ന്കാനം

കൊച്ചി: എംഎൽഎയെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ച വിഷയത്തിൽ പത്തനംതിട്ട ജില്ലാ അസിസ്റ്റൻറ് സെക്രട്ടറി മനോജ് ചരളേലിനെതിരേ അച്ചടക്ക നടപടിയുണ്ടാകുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സിപിഐ നേതാവും അടൂർ എംഎൽഎയുമായ ചിറ്റയം ഗോപകുമാറിനെ മനോജ് ജാതിപ്പേര് വിളിച്ചെന്നാണ് ആരോപണമുയർന്നത്. ഇക്കാര്യത്തിൽഅന്തിമ തീരുമാനം എടുക്കാനുള്ള അധികാരം ജില്ലാ ഘടകത്തിനാണ്. അവരുടെ അധികാര പരിധിയിൽ സംസ്ഥാന നേതൃത്വം കൈകടത്തില്ല. പത്തനംതിട്ട ജില്ലാ കൗണ്‍സിൽ യോഗവും ജില്ലാ എക്സിക്യൂട്ടീവ് യോഗവും ചേരുന്നുണ്ട്. ജില്ലാ കൗണ്‍സിൽ യോഗത്തിൽ ഈ വിഷയം ചർച്ച ചെയ്ത് നടപടിയുൾപ്പെടെയുള്ള കാര്യങ്ങൾ തീരുമാനിക്കും. പൊതുപ്രവർത്തകനു ചേർന്ന പരാമർശമല്ല മനോജിന്‍റെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും കാനം പറഞ്ഞു.