:വിമാനത്താവളം വരുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് പിസി ജോര്‍ജ് എംഎല്‍എ പറഞ്ഞു. താന്‍ ഈ ആവശ്യം നേരത്തെ മുന്നോട്ടുവെച്ചിരുന്നു. മുഖ്യമന്ത്രിയാണ് ഇതിന് മുന്‍കൈയെടുത്തത്. എരുമേലിയിലെ ചെറുവള്ളി എസ്റ്റേറ്റ് പ്രദേശത്തായിരിക്കും വിമാനത്താവളം വരുകയെന്നും പിസി ജോര്‍ജ് പറഞ്ഞു. ശബരിമല തീര്‍ഥാടകര്‍ക്കുവേണ്ടി എരുമേലിയില്‍ വിമാനത്താവളം വേണമെന്ന ആവശ്യം സംസ്ഥാനം കേന്ദ്രത്തിന് മുന്നില്‍ ഉന്നയിച്ചു. കേന്ദ്ര വ്യോമയാനമന്ത്രി അശോക് ഗജപതി രാജുവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളെ അറിയിച്ചതാണ് ഇക്കാര്യം. സ്ഥലം കണ്ടെത്തി നല്‍കിയാല്‍ വിമാനത്താവളത്തിന് അനുമതി നല്‍കാമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.എരുമേലിയില്‍ വിമാനത്താവളത്തിനുവേണ്ടി സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്നും അക്കാര്യം കേന്ദ്രത്തെ അറിയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിശദമായ ചര്‍ച്ചകള്‍ നടത്തിയശേഷമാവും കൂടുതല്‍ വിവരങ്ങള്‍ അറിയിക്കുകസംസ്ഥാനത്ത് എത്തുന്ന വിനോദ സഞ്ചാരികള്‍ക്കുവേണ്ടി രണ്ട് എയര്‍ സ്ട്രിപ്പുകള്‍ക്ക് അനുമതി നല്‍കണമെന്ന ആവശ്യവും സംസ്ഥാനം .ആവശ്യപ്പെട്ടിട്ടുള്ളത്. മൂന്നാര്‍ അടക്കമുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ എത്തുന്നവര്‍ക്ക് സൗകര്യം ഒരുക്കാനാണ് മൂന്നാറില്‍ എയര്‍ സ്ട്രിപ്പ്.നിര്‍ദിഷ്ട ആറന്മുള വിമാനത്താവളത്തിനുള്ള അനുമതി റദ്ദാക്കിയതിന് പിന്നാലെ പത്തനംതിട്ട ജില്ലയില്‍ മറ്റൊരു വിമാനത്താവളം എന്ന ആശയം സംസ്ഥാന സര്‍ക്കാര്‍ പരിഗണിച്ചിരുന്നു. ളാഹ, പെരുനാട്, എരുമേലി, കുമ്പഴ, കല്ലേലി തുടങ്ങിയ സ്ഥലങ്ങളിലെ പാട്ടക്കാലാവധി കഴിഞ്ഞ തോട്ടങ്ങളാണ് .ഇതിനായി സര്‍ക്കാര്‍ ഇതിനുവേണ്ടി പരിഗണിക്കുന്നത്. പരിസ്ഥിതി ആഘാതം വളരെ കുറവായിരിക്കും എന്നതാണ് ഇതിന്റെ ഗുണം. ജനങ്ങളെകുടിയൊഴിപ്പിക്കുന്ന പ്രശ്നങ്ങളുമുണ്ടാവില്ല സ്ഥലം കണ്ടെത്തിയാല്‍ അനുമതി നല്‍കാമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി അശോക് ഗജപതി രാജു മുഖ്യമന്ത്രി പിണറായി വിജയന് ഉറപ്പ് നല്‍കി. കരിപ്പൂരില്‍ റണ്‍വേ വികസിപ്പിച്ചാല്‍ വലിയ വിമാനങ്ങളിറങ്ങാന്‍ അനുമതി നല്‍കുമെന്നും ഗജപതി രാജു മുഖ്യമന്ത്രിയെ അറിയിച്ചു. പത്തനംതിട്ട ജില്ലകളുടെ അതിർത്തി പ്രദേശമായ എരുമേലിയിൽ വിമാനത്തവളം യാഥാർത്ഥ്യമായാൽ ശബരിമല തീർഥാടകർക്ക് ഏറെ സൗകര്യപ്രദമാകും. ആറന്മുള വിമാനത്താവള പദ്ധതി അടഞ്ഞ അധ്യായമെന്നും ആറന്മുള വിമാനത്താവളത്തിനു പകരമല്ല ഇതെന്നും മുഖ്യമന്ത്രി ഡൽഹിയിൽ വ്യക്തമാക്കി. വിദേശങ്ങളിൽ നിന്നുൾപ്പെടെ വരുന്ന അയ്യപ്പ ഭക്തർക്ക് ഏറെ സൗകര്യപ്രദമെന്ന രീതിയിലാണ് എരുമേലി വിമാനത്താവളത്തിനായി സംസ്ഥാന സർക്കാർ നീക്കങ്ങൾ തുടങ്ങിയത്. എരുമേലിയിൽ നിന്നു തിരുവനന്തപുരം വിമാനത്താവളത്തിലേക്കും നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കും 150 കിലോമീറ്ററിലധികം ദൂരമുണ്ട്. ഈ യാത്രാ ദുരിതം പുതിയ വിമാനത്തവളം യാഥാർത്ഥ്യമായാൽ ഇല്ലാതാകുമെന്നും സർക്കാർ കണക്കുകൂട്ടുന്നു.