140 നിയോജകമണ്ഡലങ്ങളിലും പൊതുയോഗങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്. മേഖലാ ജാഥകൾ ഈ മാസം 20നു സമാപിക്കും. തിരുവനന്തപുരം: കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ചു കൊണ്ട് അരിയില്ല, പണമില്ല, പണിയില്ല, വെള്ളവുമില്ല എന്ന മുദ്രാവാക്യമുയർത്തി യുഡിഎഫിന്റെ നേതൃത്വത്തിൽ എൻ. കെ. പ്രേമചന്ദ്രൻ എംപി നയിക്കുന്ന മേഖല പ്രചരണ ജാഥ നെയ്യാറ്റിൻകര .കാട്ടാക്കട ,നെടുമങ്ങാട് വഴി ഇന്ന് വൈകിട്ട് അരുവിക്കരയിൽ ആറിന്് നടക്കുന്ന സ്വീകരണ സമ്മേളനം ഉമ്മൻചാണ്ടി എംഎൽഎ ഉദ്ഘാടനം ചെയ്തു . കെ. എസ്. ശബരീനാഥൻ എംഎൽഎ അടക്കമുള്ള യുഡിഎഫ് നേതാക്കൾ പങ്കെടുത്തു . കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരേ യുഡിഎഫിന്റെ ആഭിമുഖ്യത്തിൽ അഞ്ച് മേഖലകളിലായി നടക്കുന്ന ജാഥകളിൽ മൂന്ന് മേഖലാ ജാഥകൾക്ക് ഇന്നലെ തുടക്കമായി. ആർഎസ്പി നേതാവ് എൻ.കെ. പ്രേമചന്ദ്രൻ എംപി നയിക്കുന്ന പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകൾ ഉൾപ്പെടുത്തിയുള്ള മേഖലാ ജാഥ തിരുവനന്തപുരം ഗാന്ധിപാർക്കിൽ കെപിസിസി പ്രസിഡന്റ് വി.എം. സുധീരൻ ഉദ്ഘാടനം ചെയ്തു.ഡോ. എം.കെ. മുനീർ എംഎൽഎ നയിക്കുന്ന കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകൾ ഉൾപ്പെടുത്തിയുള്ള മേഖലാ ജാഥ കോഴിക്കോട് മുതലക്കുളം മൈതാനത്ത് ജനതാദൾ-യു നേതാവ് എം.പി. വീരേന്ദ്രകുമാർ ഉദ്ഘാടനം ചെയ്തു.കെപിസിസി വൈസ് പ്രസിഡന്റ് വി.ഡി. സതീശൻ എംഎൽഎ നയിക്കുന്ന തൃശൂർ, എറണാകുളം, ആലപ്പുഴ ജില്ലകൾ ഉൾപ്പെടുത്തിയുള്ള മേഖലാ ജാഥ മാവേലിക്കര ചാരുമൂട്ടിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. കെപിസിസി വൈസ് പ്രസിഡന്റ് എം.എം. ഹസൻ നയിക്കുന്ന കാസർഗോഡ്, കണ്ണൂർ, വയനാട് ജില്ലകൾ ഉൾപ്പെടുത്തിയുള്ള മേഖലാ ജാഥ ഇന്ന് ഉച്ചകഴിഞ്ഞു മൂന്നിനു കാസർഗോഡ് ബസ് സ്റ്റാൻഡിനു സമീപത്തുനിന്നാരംഭിക്കും. നിയമസഭാകക്ഷി ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും.ജനതാദൾ-യു ദേശീയ ജനറൽ സെക്രട്ടറി ഡോ. വർഗീസ് ജോർജ് നയിക്കുന്ന കോട്ടയം, ഇടുക്കി ജില്ലകൾ ഉൾപ്പെടുത്തിയുള്ള മേഖലാ ജാഥ നാളെ രാവിലെ 11നു തൊടുപുഴ കരിമണ്ണൂരിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യും. 140 നിയോജകമണ്ഡലങ്ങളിലും പൊതുയോഗങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്. മേഖലാ ജാഥകൾ ഈ മാസം 20നു സമാപിക്കും. സംസ്ഥാനത്തു ക്രമസമാധാനം തകർന്നെന്നും പിണറായി ഭരണത്തിൽ കേരളത്തിൽ ഇപ്പോൾ നടക്കുന്നതു ഗുണ്ടാവിളയാട്ടമാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നടപടികൾക്കെതിരെ വി.ഡി. സതീശൻ എംഎൽഎ ക്യാപ്റ്റനായും അനൂപ് ജേക്കബ് വൈസ് ക്യാപ്റ്റനായും നയിക്കുന്ന യുഡിഎഫ് മധ്യമേഖലാ ജാഥയുടെ ഉദ്ഘാടനം ചാരുംമൂട്ടിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഗുണ്ടകളും സാമൂഹ്യ വിരുദ്ധരും അക്രമികളും ക്വട്ടേഷൻ സംഘങ്ങളും അഴിഞ്ഞാടാൻ തുടങ്ങിയതോടെ സംസ്ഥാനത്തു ജനജീവിതം ഭീതിയിലായി. പട്ടാപ്പകൽ പോലും കൊലപാതകങ്ങൾ അരങ്ങേറുന്നു. എന്നിട്ടും പോലീസ് നിഷ്ക്രിയമായി നോക്കി നിൽക്കുകയാണ്. ഇതിന്റെ പേരിൽ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുന്നതിനു പകരം ആഭ്യന്തര ചുമതലയുള്ള പിണറായിയെയാണ് ആദ്യം സസ്പെൻഡ് ചെയ്യേണ്ടതെന്നും ചെന്നിത്തല പറഞ്ഞു. അധികാരം കിട്ടിയപ്പോൾ ഭരണം നടത്തേണ്ടവർ ഇപ്പോൾ സമരം നടത്തി ജനങ്ങളുടെ കണ്ണിൽ പൊടിയിടുകയാണ്. എല്ലാം ശരിയാക്കുമെന്നു പറഞ്ഞവരെ ഇപ്പോൾ തപ്പി നോക്കിയാൽ കാണുന്നില്ല. നരേന്ദ്ര മോദിയും പിണറായിയും ഒരേ തൂവൽപക്ഷികളെപോലെയായി. ഇവരുടെ ഏകാധിപത്യ ഭരണത്തിന്റെ ദുരന്തം ഇപ്പോൾ ജനങ്ങൾ അനുഭവിക്കുകയാണ്. കോടതിയിൽ കൊലക്കേസിൽ വിചാരണ നേരിടുന്ന ആളെ വൈദ്യുതി മന്ത്രിയാക്കിയതിലൂടെ പിണറായിയുടെ യഥാർഥ മുഖം ജനം തിരിച്ചറിഞ്ഞു. നോട്ട് നിരോധനത്തിലൂടെ രാജ്യത്തെ കോടിക്കണക്കിനു ജനങ്ങളെ ക്യൂ നിർത്തി ദുരിതത്തിലാക്കിയതാണു മോദിയുടെ ഏറ്റവും വലിയ നേട്ടമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. യുഡിഎഫ് ജില്ലാ ചെയർമാൻ എം. മുരളി അധ്യക്ഷതവഹിച്ചു. ഫോർവേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി. ദേവരാജൻ മുഖ്യപ്രഭാഷണം നടത്തി. കെപിസിസി ട്രഷറർ ജോണ്സണ് ഏബ്രഹാം, ഷെയ്ഖ് പി. ഹാരിസ്, യു.എ. ലത്തീഫ്, കെ.എസ് വേണുഗോപാൽ, പ്രതാപവർമ്മ തന്പാൻ, ഷാനിമോൾ ഉസ്മാൻ, ഡിസിസി പ്രസിഡന്റ് എം. ലിജു, എ.എ. ഷുക്കൂർ, ബി. ബാബുപ്രസാദ്, ലതികാ സുഭാഷ്, എ.എം നസീർ, പി.ആർ.എം നന്പീശൻ, പി.സി .വിഷ്ണുനാഥ്, കെ.പി ശ്രീകുമാർ, സി.ആർ ജയപ്രകാശ്, കെ.കെ ഷാജു, ബി. രാജശേഖരൻ, മാന്നാർ അബ്ദുൽ ലത്തീഫ്, ജി. വേണു എന്നിവർ പ്രസംഗിച്ചു.