റേഷൻ സബ്സിഡിക്ക് ആധാർ നിർബന്ധം ന്യൂഡൽഹി: പാചകവാതകത്തിനു പിന്നാലെ റേഷൻ കടകളിലും കേന്ദ്രസർക്കാർ ആധാർ നിർബന്ധമാക്കി. ഇനിമുതൽ റേഷൻ സബ്സിഡി ലഭിക്കണമെങ്കിൽ ആധാർ റേഷൻകാർഡുമായി ബന്ധിപ്പിക്കണം. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് വിജ്ഞാപനം ഇറക്കി. ഫെബ്രുവരി എട്ടിനു വിജ്ഞാപനം നിലവിൽവന്നു. ആധാർ ഇല്ലാത്തവർക്ക് ജൂൺ 30 വരെ സമയം നീട്ടിയിട്ടുണ്ട്.