പോസ്റ്റൽ സർവീസിൽ 20000 തൊഴിൽ അവസരം ന്യൂഡൽഹി: ഇന്ത്യൻ പോസ്റ്റൽ സർവീസിലെ 20000ൽ അധികം ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനായാണ് ഉദ്യോഗാർഥികൾ അപേക്ഷ സമർപ്പിക്കേണ്ടത്.മൾട്ടി ടാസ്കിംഗ് സ്റ്റാഫ്, മെയിൽ ഗാർഡ്, പോസ്റ്റ്മാൻ, പോസ്റ്റ് ഓഫീസർ, പോസ്റ്റൽ അസിസ്റ്റന്റ്, ഡയറക്ടർ, സീനിയർ ഹിന്ദി ട്രാൻസ്ലേറ്റർ, സ്റ്റെനോഗ്രാഫർമാർ തുടങ്ങി നിരവധി പോസ്റ്റുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. എൻജിനിയർമാർ മുതൽ 10 ക്ലാസ് പാസായവർക്കുവരെ ഒഴിവുകളിലേക്ക് അപേക്ഷിക്കാൻ അവസരമുണ്ട്. ഇതുമായി ബന്ധപ്പെട്ടു പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയിരിക്കുന്ന വിജ്ഞാപനത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.പോസ്റ്റൽ ഡിപ്പാർട്ട്മെന്റിന്റെ ഒൗദ്യോഗിക വെബ്സൈറ്റായ ടെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.