പ​ണംത​ട്ടി​പ്പ് ; സ​ണ്ണിലി​യോ​ണി​നെ പോ​ലീ​സ്ചോ​ദ്യംചെ​യ്യും

നോ​യി​ഡ: സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ ലൈ​ക്കു​ക​ൾ​ക്ക് പ​ണം ന​ൽ​കു​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് പ​ണം ത​ട്ടി​യ കേ​സി​ൽ ബോ​ളി​വു​ഡ് ന​ടി സ​ണ്ണി ലി​യോ​ണി​നെ പോ​ലീ​സ് ചോ​ദ്യം ചെ​യ്യും. 3,700 കോ​ടി​യു​ടെ അ​ഴി​മ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ണ്ണി ലി​യോ​ണി​നെ ഉ​ത്ത​ർ​പ്ര​ദേ​ശ് പോ​ലീ​സാ​ണ് ചോ​ദ്യം ചെ​യ്യു​ന്ന​ത്. ക​ഴി​ഞ്ഞ ന​വം​ബ​റി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. കേ​സി​ലെ പ്ര​ധാ​ന​പ്ര​തി​യാ​യ അ​നു​ഭ​വ് മി​ത്ത​ൽ ഗ്രെ​യ്റ്റ​ർ നോ​യി​ഡ​യി​ലെ ക്രൗ​ൺ​പ്ലാ​സ​യി​ൽ സം​ഘ​ടി​പ്പി​ച്ച​ഇ-​കൊ​മേ​ഴ്സ്യ​ൽ പോ​ർ​ട്ട​ലി​ന്‍റെ ലോ​ഞ്ചിം​ഗ് ച​ട​ങ്ങി​ൽ സ​ണ്ണി ലി​യോ​ണും പ​ങ്കെ​ടു​ത്തി​രു​ന്നു. ന​ടി​ക്ക് മി​ത്ത​ലു​മാ​യു​ള്ള ബ​ന്ധം സം​ബ​ന്ധി​ച്ചാ​ണ് അ​ന്വേ​ഷ​ണ സം​ഘം ചോ​ദി​ച്ച് അ​റി​യാ​ൻ ശ്ര​മി​ക്കു​ന്ന​ത്. മി​ത്ത​ൽ 6.50 ല​ക്ഷം നി​ക്ഷേ​പ​ക​രി​ൽ​നി​ന്നാ​ണ് പ​ണം ത​ട്ടി​യ​ത്. സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ​വ​രു​ന്ന പോ​സ്റ്റു​ക​ൾ​ക്ക് ന​ൽ‌​കു​ന്ന ലൈ​ക്കു​ക​ൾ​ക്ക് ഓ​രോ​ന്നി​നും അ​ഞ്ചു രൂ​പ വീ​തം ന​ൽ​കു​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ചാ​യി​രു​ന്നു പ​ണ​ത്ത​ട്ടി​പ്പ്.