തിരുവനന്തപുരം: സമരം തീർക്കാൻ തയാറാകാത്ത മാനേജ്മെന്റും സർക്കാരും വിദ്യാർഥികളുടെ ജീവിതം പന്താടുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കലാപത്തിന്റെ ഭൂമിയായി ലോ അക്കാഡമിയെ മാറ്റിയതിലൂടെ തികഞ്ഞ പരാജയമാണെന്ന് വിദ്യാഭ്യാസമന്ത്രി ഓരോ മണിക്കൂറിലും തെളിയിച്ചുകൊണ്ടിരിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു. ലോ അക്കാഡമിയിലെ പ്രക്ഷോഭത്തിൽ എല്ലാ അതിരുകളും പിന്നിട്ടിരിക്കുന്നു. അക്കാദമിക്ക് മുന്നിൽ ഒരു മരണവും രണ്ടു ആത്മഹത്യാ ശ്രമവുമാണ് ഇന്നുണ്ടായത്. സമരവേദിക്കു അരികിലൂടെ നടന്നുപോയ മണക്കാട് സ്വദേശി അബ്ദുൽ ജബ്ബാറാണ് പോലീസ് നടപടിക്ക് മുന്നിൽ പകച്ചു കുഴഞ്ഞുവീണു മരിച്ചത്. ഈ സംഭവത്തിൽ ഉന്നതതല അന്വേഷണം വേണം. സമരം തീർക്കാൻ തയാറാകാത്ത മാനേജ്മെന്റും സർക്കാരും വിദ്യാർഥികളുടെ ജീവിതം പന്താടുകയാണ്. കലാപത്തിന്റെ ഭൂമിയായി ഈ കലാശാലയെ മാറ്റിയതിലൂടെ തികഞ്ഞ പരാജയമാണെന്ന് വിദ്യാഭ്യാസമന്ത്രി ഓരോ മണിക്കൂറിലും തെളിയിച്ചുകൊണ്ടേയിരിക്കുന്നു. ധാർമിക ഉത്തരവാദിത്വത്തിൽനിന്നു സർക്കാരിന് ഒഴിയാൻ കഴിയില്ല- ചെന്നിത്തല പറഞ്ഞു. പോലീസ് വിദ്യാർഥികൾക്ക് നേരെ നരനായാട്ടാണ് നടത്തുന്നതെന്നും വാശിയല്ല ന്യായമാണ് വിജയിക്കേണ്ടതെന്നും ചെന്നിത്തല ഓർമിപ്പിച്ചു. തിരുവനന്തപുരം: ലോ അക്കാഡമി വിഷയം ഉടന്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് എബിവിപി 48 മണിക്കൂര്‍ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു. ബുധന്‍, വ്യാഴം തീയതികളിൽ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് ആചരിക്കുമെന്ന് എബിവിപി നേതൃത്വം അറിയിച്ചു. ബുധനാഴ്ച നടക്കുന്ന മന്ത്രിസഭാ യോഗ സ്ഥലത്തേക്ക് മാര്‍ച്ച് നടത്തുമെന്നും ദേശീയ സെക്രട്ടറി ഒ. നിധീഷ് അറിയിച്ചു. തിരുവനന്തപുരം: ലോ അക്കാഡമി സമരത്തിനിടെയുണ്ടായ സംഘർഷത്തിടെ കുഴഞ്ഞുവീണ ആൾ മരിച്ചു. മണക്കാട് സ്വദേശി അബ്ദുൾ ജബ്ബാർ (64) ആണ് കുഴഞ്ഞുവീണു മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം അക്കാഡമിക്കുമുന്നിലായിരുന്നു സംഭവം. കോൺഗ്രസ് പ്രവർത്തകൻ പെട്രോളൊഴിച്ച് ആത്മഹൂതിക്ക് ശ്രമിച്ചതിനെ തുടർന്നാണ് സംഘർഷം ആരംഭിച്ചത്. യുവാവ് പെട്രോള്‍ ദേഹത്ത് ഒഴിച്ചതോടെ ഫയര്‍ഫോഴ്സ് അയാള്‍ക്കുനേരെ വെള്ളംചീറ്റി. എന്നാൽ സമരക്കാർ ഫയർഫോഴ്സ് ഉദ്യോഗസ്ഥരെ ഇതിൽനിന്നും പിന്തിരിപ്പിക്കാൻ ശ്രമിച്ചു. സമരക്കാർ കല്ലേറും നടത്തി. ഇതോടെ പോലീസും ഇടപെട്ടു. സംഘർഷത്തിനിടെ അബ്ദുൾ ജബ്ബാർ കുഴഞ്ഞു വീഴുകയായിരുന്നു. ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മരത്തില്‍ക്കയറി ആത്മഹത്യാഭീഷണി മുഴക്കിയ വിദ്യാര്‍ഥിയെ പോലീസും ഫയര്‍ഫോഴ്സും ചേര്‍ന്ന് ബലംപ്രയോഗിച്ച് താഴെയിറക്കിയതോടെയാണ് സ്ഥലത്ത് സംഘർഷം ഉടലെടുത്തിരുന്നു. അക്കാഡമിയുടെ സമീപത്ത് പേരൂര്‍ക്കട ജംഗ്ഷനിലെ മരത്തിന് മുകളില്‍ കയറിയിരുന്ന് അത്മഹത്യാഭീഷണി മുഴക്കിയ മൂന്നാം വര്‍ഷ എല്‍എല്‍ബി വിദ്യാര്‍ഥി ഷിമിതിനെയാണ് പോലീസ് താഴെയിറക്കിയത്. മരത്തിന് മുകളില്‍ കയറി കഴുത്തില്‍ കുരുക്കിട്ട് ഇരുന്ന വിദ്യാര്‍ഥി ലക്ഷ്മി നായര്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു. ബാക്കി വിദ്യാര്‍ഥികള്‍ മരത്തിന് ചുറ്റും കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. താഴെയിറങ്ങണമെന്ന് ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടെങ്കിലുംപ്രശ്നത്തിന് പരിഹാരമുണ്ടാകാതെ താഴെയിറങ്ങില്ലെന്ന നിലപാടെടുത്തതോടെ പ്രശ്നം രൂക്ഷമായി. ഇതിനിടെ അനുരഞ്ജന ശ്രമവുമായി തിരുവനന്തപുരം സബ് കളക്ടര്‍ ദിവ്യ എസ്. അയ്യരും സ്ഥലത്തെത്തി. സബ് കളക്ടറുടെ ഇടപെടലും പ്രശ്നത്തിന് പരിഹാരമായില്ല. വിഷയം കളക്ടറെയും സര്‍ക്കാരിനെയും ധരിപ്പിക്കാമെന്ന് ഉറപ്പു നല്കി സബ് കളക്ടര്‍ തിരികെ പോയി. ഉടൻതന്നെയാണ് ഫയര്‍ഫോഴ്സ് ഏണിവെച്ച് മരത്തിനു മുകളില്‍ കയറുകയും ഷിമിത്തിനെ ബലംപ്രയോഗിച്ച് താഴെയിറക്കുകയും ചെയ്തത്. ഇതിനു പിന്നാലെയാണ് പെട്രോളോഴിച്ച് ആത്മഹൂതിക്ക് ശ്രമം നടന്നത്. നിരാഹാര സമരം നടത്തുന്ന കെ. മുരളീധരന് എംഎല്‍എയുടെ ജീവന് രക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് പ്രവര്ത്തകന് ശരീരത്തില്‍ പെട്രോളൊഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കിയത്.