കെഎസ്ആർടിസി ജീവനക്കാരുടെ പണിമുടക്ക്തുടങ്ങി

കെഎസ്ആർടിസി ജീവനക്കാരുടെ പണിമുടക്ക് തുടങ്ങി തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാരുടെ 24 മണിക്കൂർ പണിമുടക്ക് ആരംഭിച്ചു. വെള്ളിയാഴ്ച അർധരാത്രി വരെയാണു പണിമുടക്ക്. കെഎസ്ആർടിസി ജീവനക്കാരുടെ മൂന്നു സംഘടനകൾ പണിമുടക്കിൽ പങ്കെടുക്കുന്നതിനാൽ ജനജീവിതത്തെ സാരമായി ബാധിക്കും.ശന്പളവും പെൻഷനും വൈകുന്നതിൽ പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് എംപ്ലോയീസ് യൂണിയൻ, ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ, സ്റ്റേറ്റ് ട്രാൻസ്പോർട്ട് എംപ്ലോയീസ് സംഘ് എന്നീ സംഘടനകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. കെഎസ്ആർടിഇഎ വിട്ടു നിൽക്കും.പണിമുടക്ക് ഒഴിവാക്കുന്നതിന് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ ജീവനക്കാരുടെ പ്രതിനിധികളുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിനെതുടർന്നാണ് പണിമുടക്കുമായി മുന്നോട്ടു പോകുന്നതിന് ജീവനക്കാർ തീരുമാനിച്ചത്.