ലക്ഷ്മിനായർക്കെതിരേ ആദായനികുതി വകുപ്പിന്‍റെഅന്വേഷണം

തിരുവനന്തപുരം: ലോ അക്കാഡമി മുൻ പ്രിൻസിപ്പൽ ലക്ഷ്മി നായർക്കെതിരേ ആദായനികുതി വകുപ്പിന്‍റെ അന്വേഷണം. സേവനനികുതി വെട്ടിച്ചെന്ന പരാതിയിലാണ് അന്വേഷണം നേരിടുന്നത്. ആദായനികുതി വകുപ്പിന്‍റെ തിരുവനന്തപുരം വിഭാഗത്തിനാണ് അന്വേഷണ ചുമതല. വിവരാവകാശ പ്രകാരം കിട്ടിയ മറുപടിയിലാണ് അന്വേഷണത്തെ സംബന്ധിച്ചു വെളിപ്പെടുത്തലുള്ളത്. ഇതോടൊപ്പം തന്നെ അക്കാഡമിയുടെ കൈവശമുള്ള തിരുവനന്തപുരം സെക്രട്ടറിയേറ്റിനു സമീപത്തെ ഭൂമിയിൽ നടക്കുന്ന നിർമാണ പ്രവർത്തനങ്ങളെ സംബന്ധിച്ചും ആദായനികുതി വകുപ്പ് അന്വേഷിക്കുന്നുണ്ട്.തിരുവനനന്തപുരം ലോ അക്കാദമി മുൻ പ്രിൻസിപ്പൽ ലക്ഷ്മി നായര്‍ക്കെതിരെ ആദായനികുതി വകുപ്പിന്റെ അന്വേഷണം സേവനനികുതി വെട്ടിച്ചെന്ന പരാതിയിലാണ് അന്വേഷണം ഇതിനിടെ ലോ അക്കാദമി സമരവുമായി ബന്ധപ്പെട്ട ക്രമസമാധാനപ്രശ്നമടക്കംചര്‍ച്ച ചെയ്യാന്‍ തിരുവനന്തപുരം സബ് കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായില്ല. പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരുടെ രാജിയെന്ന ആവശ്യത്തില്‍ വിദ്യാര്‍ഥികളും ലക്ഷ്മി നായരെ മാറ്റിനിര്‍ത്താമെന്ന നിലപാടില്‍ മാനേജ്മെന്റും ഉറച്ചുനിന്നു. ലക്ഷ്മി നായരെ പുറത്താക്കിയതായി കാണിച്ച് ഭരണസമിതിയിലെ 21 പേരും ഒപ്പിട്ട മിനിറ്റ്സ് ഹാജരാക്കിയാല്‍ മാത്രം സമരം അവസാനിപ്പിക്കാമെന്ന് വിദ്യാര്‍ഥി പ്രതിനിധികള്‍ സബ്കലക്ടറെ അറിയിച്ചു.ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് യോഗത്തിന്റെ മിനിറ്റ്സ് നാളെ ഹാജരാക്കാമെന്ന് മാനേജ്മെന്റ് അറിയിച്ചു.ചര്‍ച്ച നാളെ വീണ്ടും തുടരും. അതേസമയം ബിജെപിയുടെയും കോണ്‍ഗ്രസിന്‍റെയും നിരാഹാരസമരങ്ങള്‍ തുടരുകയാണ്.