ലോഅക്കാഡമിസമരം: സർക്കാർനിലപാട് ധിക്കാരപരമെന്ന്ഉമ്മൻചാണ്ടി

തിരുവനന്തപുരം: ലോ അക്കാഡമി സമരത്തിൽ സർക്കാർ സ്വീകരിച്ച നിലപാട് ധിക്കാരപരമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഒരു സംഘടനയുമായി മാത്രം ചർച്ച നടത്തിയത് ധാർഷ്ട്യമാണ്. എല്ലാവരുമായി ചർച്ച നടത്തി തെറ്റു തിരുത്താൻ സർക്കാർ തയാറാകണമെന്നും ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു. തിരുവനന്തപുരം ലോ അക്കാഡമിക്കു പുറത്ത് വിദ്യാർഥികളുടെ സമരപ്പന്തൽ സന്ദർശിച്ചശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.