ബിജെപി ഹര്‍ത്താല്‍ സമാധാനപരം CLIK VIEDIO

തിരുവനന്തപുരം: ലോ അക്കാദമി വിഷയത്തില്‍ പേരൂര്‍ക്കടയില്‍ ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ ഉപരോധത്തിനു നേരെയുണ്ടായ പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് ഇന്ന് തിരുവനന്തപുരം ജില്ലയില്‍ ഹര്‍ത്താൽ രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍.പാൽ, പത്രം, ആശുപത്രി തുടങ്ങിയ അവശ്യസർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ജില്ലയുടെ വിവിധ സ്ഥലങ്ങളിൽ ഹർത്താലിനോപ്പം പ്രതിക്ഷേത ജാഥകൾ ബിജെപി യുടെ നേതൃത്വത്തിൽ നടത്തി .നെടുമങ്ങാട് ,കാട്ടാക്കട ,നെയ്യാറ്റിൻകര ,തിരുവനന്തപുരം: താലൂക്കുകൾ കേന്ദ്രീകരിച്ചു പ്രതിക്ഷേത ജാഥകൾ ബിജെപി നടത്തി .ഹർത്താൽപൊതുവെസമാധാനമായിരുന്നു .ഹർത്താലിനോടനുബന്ധിച്ചു പ്രവർത്തകർ പരിധിവിട്ടാൽ നടപടി ഉണ്ടാകുമെന്നു ഭയന്ന് ബിജെപി പൊതുവെ സംയമനംപാലിച്ചിരുന്നു .ഇരുചക്ര വാഹനങ്ങളും ഏറെക്കുറെ സ്വകാര്യവാഹനങ്ങളുംനിരത്തിലിറങ്ങി ഇന്നലെ ഉച്ചയ്ക്ക് ശേഷം പേരൂർക്കടയിൽ റോഡ് ഉപരോധിച്ച പ്രവർത്തകർക്ക് നേരെയാണ് പോലീസ് നടപടിയുണ്ടായത്. പ്രവർത്തകരെ പിരിച്ചുവിടാൻ പോലീസ് ആദ്യം ജലപീരങ്കിയും പിന്നീട് ലാത്തിച്ചാർജും നടത്തുകയായിരുന്നു. നിരവധി പ്രവർത്തകർക്ക് ലാത്തിയടിയേറ്റു. കെ.സുരേന്ദ്രൻ, വി.വി.രാജേഷ് തുടങ്ങിയ നേതാക്കളുടെ നേതൃത്വത്തിലായിരുന്നു റോഡ് ഉപരോധം.