തിരുവനന്തപുരം: പട്ടികജാതി പീഡന നിരോധന നിയമപ്രകാരം ലോ അക്കാഡമി പ്രിൻസിപ്പൽ ലക്ഷ്മി നായർക്കെതിരേ പോലീസ് കേസെടുത്തു. അക്കാഡമിയിലെ മൂന്നു വിദ്യാർഥികളാണു ലക്ഷ്മി നായർക്കെതിരേ പേരൂർക്കട പോലീസിൽ പരാതി നൽകിയിരുന്നത്. ജാതിപ്പേരു വിളിച്ച് അധിക്ഷേപിച്ചുവെന്നതാണ് പരാതികളിലൊന്ന്. ഒരു പെണ്‍കുട്ടിയാണ് ഈ പരാതി നൽകിയത്. ഇതിൽ കേസെടുത്തിട്ടില്ല. രണ്ടാമത്തേത് വി.ജി. വിവേക് എന്ന വിദ്യാർഥി നൽകിയ പരാതിയാണ്. ജാതിപ്പേരു വിളിച്ച് അധിക്ഷേപിച്ചുവെന്നാണ് ഇയാളും നൽകിയിരുന്ന പരാതി. ഇതിൽ പോലീസ് കേസെടുത്തു.മറ്റൊന്നു സെൽവൻ എന്ന വിദ്യാർഥിയുടേതാണ്. പേരൂർക്കടയ്ക്കു സമീപത്തെ ഒരു ഹോട്ടലിൽ തന്നെ ജോലിയെടുപ്പിച്ചുവെന്നതാണ് ഇയാളുടെ പരാതി. വിവേകും സെൽവനും നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ 28നാണു പോലീസ് കേസെടുത്തത്.