കൊട്ടിയം: നെയ്യാറ്റിൻകര ചിലങ്ക നാടക സംഘം സഞ്ചരിച്ചിരുന്ന മിനി ബസ് ദേശീയ പാതയിൽ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞ് അഭിനേതാക്കളും അണിയറ പ്രവർത്തകരും ഉൾപ്പടെ ഒമ്പത് പേർക്ക് പരിക്കേറ്റു.പരുക്കേറ്റവർ ബാലരാമപുരം കുളത്തുമ്മൽ ആമ്പാടി നിവാസിൽ സുധാ നായർ, ഏഴംകുളം ഉതിക്കൽ നിലം നികത്തു വീട്ടിൽ സുരേന്ദ്രൻ, മംഗലപുരം തോന്നക്കൽ ഉറക്കോട് തോപ്പിൽ വീട്ടിൽ ഉത്തമൻ , ബാലരാമപുരം പനയറ കുന്ന് എസ്.എം. നിവാസിൽ ഷാലു, ശാസ്ത വട്ടം സ്വദേശി സൗദാമിനി, കുളത്തുമ്മൽ അമ്പിളി വിലാസത്തിൽ സുമേഷ് കുമാർ, നെയ്യാറ്റിൻകര തെക്കുംകര കാർത്തികയിൽ കെപിഎസി.രാജ് കുമാർ, കീഴുവില്ലം ഉറപ്പിൻവിളകിഴക്കതിൽ വിജയകുമാർ, നെയ്യാറ്റിൻകര കല്ലി വിളകുന്നു വിള വീട്ടിൽ അശോകൻ എന്നിവർക്കാണ് പരിക്കേറ്റത്. ഡ്രൈവർ ആനാവൂർ സ്വദേശി മനോജ് കുമാറിന് നിസാരപരിക്കേറ്റു. തിങ്കളാഴ്ച രാവിലെ ആറരയോടെ ദേശീയ പാതയിൽ ഉമയനല്ലൂർ കടമ്പാട്ട് മുക്കിലായിരുന്നു അപകടം. തിരുവനന്തപുരത്തു നിന്നും ഷൊർണുരിൽ നാടകം അവതരിപ്പിക്കാൻ പോകുകയായിരുന്ന തിരുവനന്തപുരം ചിലങ്ക തീയറ്റേഴ്സിന്റെ മിനി ബസാണ് അപകടത്തിൽപ്പെട്ടത്. മിനി ബസിന്റെ പുറകുവശത്തെ ടയർ പൊട്ടിതെറിച്ചതാണ് അപകടത്തി ന് കാരണമായത്. മറിഞ്ഞ മിനി ബസിൽ കുടുങ്ങി കിടന്നവരെ നാട്ടുകാർ പുറത്തെടുത്ത് കൊട്ടിയം മെഡിസിറ്റി മെഡിക്കൽ കോളേജ് മെഡിക്കൽ കോളേ ജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അപകടവിവരമറിഞ്ഞ് കൊട്ടിയം പോലീസും സ്‌ഥലത്തെത്തിയിരുന്നു.