ഡിവൈഎഫ്ഐ വര്‍ഗീയവിരുദ്ധ സദസ്സ് തിരുവനന്തപുരം : ഇന്ത്യ വര്‍ഗീയവാദികളുടേതല്ലെന്ന് പ്രഖ്യാപിച്ച് വര്‍ഗീയവിരുദ്ധ സദസ്സ്. ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി പാളയം രക്തസാക്ഷി മണ്ഡപത്തില്‍ സംഘടിപ്പിച്ച സദസ്സ് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനംചെയ്തു. ആര്‍എസ്എസ് പ്രചാരകനായ നരേന്ദ്ര മോഡി ഭരണത്തിന്റെ എല്ലാ മേഖലയിലൂടെയും മതമൌലികത അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് കോടിയേരി പറഞ്ഞു. അതിനായി ഭരണത്തിന്റെ താക്കോല്‍ സ്ഥാനങ്ങളില്‍ ആര്‍എസ്എസുകാരെ കുത്തിനിറയ്ക്കുന്നു. രാജ്യത്തിന്റെ മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കാന്‍ യുവാക്കള്‍ ഒന്നിച്ച് അണിനിരക്കണമെന്നും കോടിയേരി അഭ്യര്‍ഥിച്ചു. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ചെറു പ്രകടനങ്ങളായാണ് യൌവനമൊന്നാകെ സദസ്സില്‍ പങ്കെടുക്കാനെത്തിയത്. ജില്ലാ ട്രഷറര്‍ ഐ പി ബിനു അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി എം സ്വരാജ്, ജില്ലാ സെക്രട്ടറി ഐ സാജു, ഡോ. എം എ സിദ്ദിഖ് എന്നിവര്‍ സംസാരിച്ചു. എസ് എന്‍ ലാലു സ്വാഗതം പറഞ്ഞു. കുറ്റ്യാനിക്കാട് ദിലീപിന്റെ നേതൃത്വത്തില്‍ കാവ്യസന്ധ്യ അരങ്ങേറി. ഈസമയം രക്തസാക്ഷി മണ്ഡപത്തിലെത്തിയ ഡിവൈഎഫ്ഐ അഖിലേന്ത്യാ സമ്മേളന പതാക, കൊടിമര ജാഥകളെ സദസ്സ് വരവേറ്റു.