തിരുവനന്തപുരം: ലോ അക്കാദമി പ്രശ്നത്തിൽ സിപിഎം ഇടപെട്ട് നടത്തിയ സമവായശ്രമം പരാജയപ്പെട്ടു. സിപിഎമ്മുമായി നടത്തിയ ചർച്ചയ്ക്കു ശേഷവും നിലപാട് മാറ്റാൻ മാനേജ്മെന്റ് തയാറാകാത്തതോടെയാണ് സമവായശ്രമങ്ങൾ പാളിയത്. പ്രിൻസിപ്പൽ രാജിവയ്ക്കില്ലെന്ന് ലോ അക്കാദമി അറിയിച്ചു.ലോ അക്കാദമി ഡയറക്ടർ നാരായണൻ നായരെ എകെജി സെന്‍ററിലേക്കു വിളിപ്പിച്ചാണ് ചർച്ച നടത്തിയത്. സിപിഎം നേതാവും നാരായണൻ നായരുടെ സഹോദരനുമായ കോലിയക്കോട് കൃഷണൻ നായരും ചർച്ചയിൽ പങ്കെടുത്തു. ലക്ഷ്മി നായരെ മാറ്റി നിർത്തിക്കൊണ്ടുള്ള പ്രശ്ന പരിഹാരമാണ് സിപിഎം നിർദേശിച്ചതെന്നാണ് വിവരം.