തിരുവനന്തപുരം :നെയ്യാറ്റിൻകരയിൽ പെരുമ്പഴുതൂരിൽ ഇന്നലെ ബിജെപി ,സിപിഎം പ്രവത്തകർ ഏറ്റു മുട്ടി . ബിജെപി യിലെ 2 പേർക്ക് പരിക്കേറ്റു .ഇവർ ആശുപത്രിയിൽ എത്തിയപ്പോൾ സിപിഎം പ്രവർത്തകർ നെയ്യാറ്റിൻകര ആശുപത്രിയിലെ കഷ് വാലിറ്റി യിൽ എത്തി സംഘർഷം ഉണ്ടാക്കി . ട്യൂബുകളും കസേരയും അടിച്ചു തകർത്തു .പോലീസ് ഇടപെട്ട് മുറിവേറ്റവരെ തിരുവനന്തപുരംമെഡിക്കൽ കോളേജ് ലേക്ക് മാറ്റി നെയ്യാറ്റിൻകര ആശുപത്രിയിലെ കഷ് വാലിറ്റി യിൽ എത്തി സിപിഎംസംഘർഷം ഉണ്ടാക്കിയതിൽ പ്രതിക്ഷേധിച് 29 നു രാവിലെ ആശുപത്രിയിലെ ജീവനക്കാരും ഡോക്ടർ മാരും പണിമുടക്കി . 10 മണിയോടെ bjp പ്രവർത്തകരും ആശുപത്രിയിലെ കഷ് വാലിറ്റി യിൽ എത്തി സംഘർഷം ഉണ്ടാക്കിയവർക്കെതിരെ[സിപിഎം ] പരാതി നൽകണമെന്ന് എന്ന് ആവശ്യപ്പെട്ട് ആശുപത്രി സൂപ്രേണ്ട് നെ ഉപരോധിച്ചു .നെയ്യാറ്റിൻകര DYSP ഹരികുമാറിന്റെ നേതൃത്വത്തിൽ ,ആശുപത്രിസൂപ്രണ്ട് ,ci അരുൺ ,bjp യിലെ മന്ജാത്തല സുരേഷ് ,എന്നി വരുമായി ചർച്ച നടത്തി ,ഉപരോധം അവസാനിപ്പിച്ചു .11 ഓടെ ഡോക്ടർ മാരും കൃത്യ നിർവഹണത്തിനെത്തി . തുടർന്ന് ആശുപത്രിയിലെ സങ്കർഷത്തിനു അയവു വന്നു