ആഗ്ര: തെരഞ്ഞെടുപ്പിൽ പാർട്ടി ടിക്കറ്റ് വിറ്റു കാശാക്കുന്നവരെയാണു നോട്ട് പിൻവലിക്കൽ ബാധിച്ചതെന്ന്, ബിഎസ്പി അധ്യക്ഷ മായാവതിയെ പരോക്ഷമായി പരിഹസിച്ചുകൊണ്ടു പ്രധാനമന്ത്രി നരേന്ദ്ര മോദി. പരിവർത്തൻ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരേയും മോദി രൂക്ഷമായ ഭാഷയിൽ ആക്രമണം നടത്തി. ചിട്ടിതട്ടിപ്പിനു പിറകിലുള്ളവരാണു തന്നെ വിമർശിക്കുന്നതെന്നും പുതിയ നയം ചിട്ടിതട്ടിപ്പുകാർക്ക് കനത്ത അടിയാണെന്നും മോദി പറഞ്ഞു. അധികാരം നഷ്‌ടമാകുമെന്ന ഭയത്തിൽ 70 വർഷമായി സർക്കാരുകൾ കള്ളപ്പണത്തിന്റെ കാര്യത്തിൽ നിശബ്ദത പാലിച്ചെന്നും മോദി