മിന്നാംതോട്ടിൽ പറയിടീൽ മഹോത്സവം തുടങ്ങി

പന്മന: എതിരേൽപ്പ് ഉത്സവത്തോടനുബന്ധിച്ച് പന്മന മിന്നാംതോട്ടിൽ ദേവീ ക്ഷേത്രത്തിലെ പറയെഴുന്നളളത്ത് തുടങ്ങി. ജനുവരി 24 നു . രാവിലെ 6.30 ന് ക്ഷേത്രത്തിൽ നിന്നും പുറപ്പെടുന്ന എഴുന്നളളത്തിന് ചെറുശേരി ഭാഗം രേവതി ജംഗ്ഷനിൽ യുവജനങ്ങളുടെ വകയായി നൂറ്റിയൊന്ന് പറ സമർപ്പിക്കും.തുടർന്ന് പുളിമൂട് ഞാറയ്ക്കാട് ദേവീ ക്ഷേത്രത്തിലെത്തി പറ സ്വീകരിച്ച് ഊരുവലത്ത് നടക്കും. ബുധനാഴ്ച 24 നു രവിലെ ദേവീ തട്ടാംബറ ദേവക്ഷേത്രം വലം വെച്ചു പറ സ്വീകരിക്കും . തട്ടാംബറ ദേവിക്ഷേത്രത്തിലെ പൂജകൾക്ക് ശേഷം വേലിയിൽ അംബലം വഴി മേക്കാട്. പ്രെദേശം വഴി രാത്രിയിൽ മിന്നാംതോട്ടിൽ ദേവീ ക്ഷേത്രത്തിലെത്തും . കളത്തിൽ ഹരികുമാർ ,ചക്കഴത്തു പദ്മകുമാർ തുടങ്ങിയവർ നേതൃത്വം നൽകും .26 നു വ്യാഴാഴ്ച കളരി. വെളളിയാഴ്ച ചിറ്റൂർ എന്നീ കരകളിൽ പറയെഴുന്നളളത്ത് നടക്കും. തോറ്റം പാട്ട് തുടങ്ങി ഫെബ്രുവരി 10 ന് എതിരേൽപ്പ് ഉത്സവം നടക്കുമെന്ന് പ്രസിഡന്റ് ബി. മധുസൂദനൻപിളള, സെക്രട്ടറി മനു എന്നിവർ അറിയിച്ചു