ചെക്പോസ്റ്റ് കെട്ടിട ഉടമയുടെ ആത്മഹത്യ ; വാടക പത്ത് ദിവസം മുമ്പ് ട്രഷറിയിൽ എത്തിയെന്ന് വാണിജ്യ നികുതി വികുപ്പ് :പെരുങ്കടവിള ചെക്പോസ്റ്റ് കെട്ടിടത്തിന്റെ വാടക ലഭിക്കാത്തതിനാൽ ഉടമസ്ഥനായ വിമുക്തഭടൻ മരിച്ച സംഭവത്തിൽ വാടക പണം പത്ത് ദിവസം മുമ്പ് ട്രഷറിയിൽ എത്തിയിരുന്നതായി വാണിജ്യ നികുതി വകുപ്പ്. കഴിഞ്ഞ ദിവസം പെരുങ്കടവിള തോട്ടവാരം ലതാഭവനിൽ ജയകുമാറാണ് വാടകലഭിക്കാത്തതിന്റെ മനോവിഷമത്തിൽ ചെക്പോസ്റ്റിന് മുന്നിൽ തൂങ്ങി മരിച്ചത്. ചെക്പോസ്റ്റിന് വേണ്ടി പുതുതായി നിർമിച്ച് നൽകിയ കെട്ടിടത്തിന്റെ വാടക 2010 മുതൽ ലഭിക്കാനുണ്ടായിരുന്നു. എന്നാൽ വാടക ഇനത്തിൽ ഒരു ലക്ഷത്തി മുപ്പത്തിരണ്ടായിരം രൂപ കഴിഞ്ഞ 11 ന് ട്രഷറിയിൽ എത്തിയിരുന്നതായും ചെക്പോസ്റ്റിലെ സർവറിലുണ്ടായ തകരാർ മൂലം ജയകുമാറിനെ അറിയിക്കാൻ സാധിച്ചില്ലെന്നുമാണ് വാണിജ്യനികുതി വിഭാഗത്തിന്റെ വിശദികരണം. മരിച്ച ജയകുമാറിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ വീട്ടു വളപ്പിൽ സംസ്കരിച്ചു.