ന്യൂഡൽഹി: രാജ്യത്തു പെട്രോളിൾ ലിറ്ററിനു 42 പൈസയും ഡീസൽ ലിറ്ററിനു 1.03 രൂപയും വില കൂട്ടി. പുതുക്കിയ വില ഇന്നലെ അർധരാത്രി നിലവിൽ വന്നു. ആറാഴ്ചയ്ക്കിടെ നാലാം തവണയാണു പെട്രോൾ വില വർധിപ്പിക്കുന്നത്. ഡീസൽ വിലയിൽ വർധനയുണ്ടാകുന്നത് മൂന്നാം തവണയുമാണ്.