സിബിഐപുതിയ മേധാവിയെ തിരഞ്ഞെടുക്കാൻയോഗം

ന്യൂഡൽഹി: സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ (സിബിഐ) പുതിയ മേധാവിയെ തെരഞ്ഞെടുക്കുന്നതിന് പ്രധാനമന്ത്രി അധ്യക്ഷനായ മൂന്നംഗ സമിതി തിങ്കളാഴ്ച യോഗം ചേരും. ഡിസംബർ രണ്ടിനു അനിൽ സിൻഹ വിരമിച്ചശേഷം ബിസിഐ ഡയറക്ടറുടെ തസ്തിക ഒഴിഞ്ഞു കിടക്കുകയാണ്. നിലവിൽ ഗുജറാത്ത് കേഡറിൽനിന്നുള്ള ഐപിഎസ് ഓഫീസർ രാകേഷ് അസ്താനയ്ക്കാണ് താൽക്കാലിക ചുമതല. ഡയറക്ടർ സ്‌ഥാനത്തേക്കു യോഗ്യരായ 45 മുതിർന്ന ഐപിഎസ് ഓഫീസർമാരുടെ പട്ടിക പ്രധാനമന്ത്രിയുടെ ഓഫീസിലേക്കു അയച്ചിട്ടുണ്ടെന്നു അധികൃതർ അറിയിച്