കൊച്ചി: സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധിയിലെന്നു വൈദ്യുതി മന്ത്രി എം.എം. മണി. മഴ ലഭിക്കാത്തതിനെത്തുടർന്നാണു പ്രതിസന്ധിയുണ്ടായിരിക്കുന്നത്. അയൽസംസ്ഥാനങ്ങളിൽനിന്നു വൈദ്യുതി വാങ്ങി നിലവിലുള്ള പ്രതിസന്ധി പരിഹരിക്കുമെന്നും കൊച്ചിയിൽ മന്ത്രി പറഞ്ഞു. ലോഡ്ഷെഡിംഗ് ഒഴിവാക്കുന്നതിനാണു ശ്രമിക്കുന്നത്. കേന്ദ്രത്തിൽനിന്നു വൈദ്യുതി നൽകാമെന്നു പറഞ്ഞതു സ്വാഗതം ചെയ്യുന്നു. വൈദ്യുതി ഉത്പാദനം പരമാവധി വർധിപ്പിക്കാനാണു നിലവിലെ ശ്രമം. ഇതിനായി ചെറുകിട വൈദ്യുത പദ്ധതികളെ പ്രോത്സാഹിപ്പിക്കും. വീടുകളിൽ സോളാർ പാനലുകൾ സ്ഥാപിക്കുന്നതിനുള്ള സാധ്യതകൾ ആരായും. ഇതിനു കേന്ദ്രത്തിൽനിന്നു സബ്സിഡി ലഭിക്കും.