കേസെടുക്കുന്പോൾ അനാവശ്യവകുപ്പുകൾ ചുമത്തരുത്:ഡിജിപി

തി​​രു​​വ​​ന​​ന്ത​​പു​​രം: കേ​​സെ​​ടു​​ക്കു​​മ്പോ​​ൾ അ​​നാ​​വ​​ശ്യ വ​​കു​​പ്പു​​ക​​ൾ ഉ​​ൾ​​പ്പെ​​ടു​​ത്ത​​രു​​തെ​​ന്നു സ്റ്റേ​​ഷ​​ൻ ഹൗ​​സ് ഓ​​ഫീസ​​ർ​​മാ​​ർ​​ക്കു സം​​സ്ഥാ​​ന പോ​​ലീ​​സ് മേ​​ധാ​​വി നി​​ർ​​ദേ​​ശം ന​​ൽ​​കി. വീ​​ടു​​ക​​ളി​​ലോ ഓ​​ഫീ​​സു​​ക​​ളി​​ലോ അ​​തി​​ക്ര​​മി​​ച്ചു ക​​ട​​ക്കു​​ന്ന​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട പ​​രാ​​തി​​ക​​ൾ കൈ​​കാ​​ര്യം ചെ​​യ്യേ​​ണ്ടി വ​​രു​​മ്പോ​​ൾ പോ​​ലീ​​സു​​ദ്യോ​​ഗ​​സ്ഥ​​ർ കൂ​​ടു​​ത​​ൽ ജാ​​ഗ്ര​​ത പാ​​ലി​​ക്ക​​ണ​​മെ​​ന്നും പു​​റ​​ത്തി​​റ​​ക്കി​​യ സ​​ർ​​ക്കു​​ല​​റി​​ൽ പ​​റ​​യു​​ന്നു.ആ​​യു​​ധം ക​​രു​​താ​​തെ​​യും മു​​ൻ​​കൂ​​ട്ടി ആ​​സൂ​​ത്ര​​ണം ചെ​​യ്യാ​​തെയുമായാലും ഒ​​രാ​​ളു​​ടെ വീ​​ട്ടി​​ലോ സ്ഥാ​​പ​​ന​​ത്തി​​ലോ അ​​തി​​ക്ര​​മി​​ച്ചു ക​​ട​​ക്കു​​ന്ന​​ത് ഇ​​ന്ത്യ​​ൻ ശി​​ക്ഷാ നി​​യ​​മം 451-ാം വ​​കു​​പ്പ് പ്ര​​കാ​​ര​​മു​​ള്ള കു​​റ്റ​​മാ​​ണ്. ജാ​​മ്യം കി​​ട്ടു​​ന്ന​​തും ഇ​​രു ക​​ക്ഷി​​ക​​ളും ത​​മ്മി​​ൽ ഒ​​ത്തു​​തീ​​ർ​​പ്പാ​​ക്കാ​​വു​​ന്ന​​തും പ​​ര​​മാ​​വ​​ധി ര​​ണ്ടു വ​​ർ​​ഷം ത​​ട​​വു ശി​​ക്ഷ ല​​ഭി​​ക്കാ​​വു​​ന്ന​​തു​​മാ​​ണ് ഈ ​​വ​​കു​​പ്പ്. ഇ​​തി​​നു പ​​ക​​രം ജാ​​മ്യം ല​​ഭി​​ക്കാ​​ത്ത​​തും കു​​റ്റാ​​രോ​​പി​​ത​​ന് ഒ​​ത്തു​​തീ​​ർ​​പ്പി​​ന് അ​​വ​​സ​​രം ല​​ഭി​​ക്കാ​​ത്ത​​തു​​മാ​​യ 452-ാം വ​​കു​​പ്പു ചേ​​ർ​​ത്ത് ഇ​​ത്ത​​രം കു​​റ്റ​​ങ്ങ​​ളി​​ൽ കേ​​സെ​​ടു​​ക്കാ​​ൻ പാ​​ടി​​ല്ലെ​​ന്നും സം​​സ്ഥാ​​ന പോ​​ലീ​​സ് മേ​​ധാ​​വി ലോ​​ക്നാ​​ഥ് ബെ​​ഹ്റ നി​​ർ​​ദേ​​ശം ന​​ൽ​​കി.ഇ​​ന്ത്യ​​ൻ ശി​​ക്ഷാ നി​​യ​​മ​​ത്തി​​ലെ 451, 452 വ​​കു​​പ്പു​​ക​​ൾ യാ​​ന്ത്രി​​ക​​മാ​​യി ചു​​മ​​ത്തു​​ന്ന​​തു സം​​ബ​​ന്ധി​​ച്ച ഹൈ​​ക്കോ​​ട​​തി നി​​രീ​​ക്ഷ​​ണ​​ത്തി​​ന്‍റെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ലാ​​ണു സം​​സ്ഥാ​​ന പോ​​ലീ​​സ് മേ​​ധാ​​വി സ​​ർ​​ക്കു​​ല​​ർ പു​​റ​​പ്പെ​​ടു​​വി​​ച്ച​​ത്. വി​​ശ​​ദ​​മാ​​യി അ​​ന്വേ​​ഷി​​ച്ചു ബോ​​ധ്യ​​പ്പെ​​ട്ട​​തി​​നു​​ശേ​​ഷം മാ​​ത്ര​​മേ വ​​കു​​പ്പു നി​​ശ്ച​​യി​​ക്കാ​​ൻ പാ​​ടു​​ള്ളൂ​​വെ​​ന്നും സം​​സ്ഥാ​​ന പോ​​ലീ​​സ് മേ​​ധാ​​വി നിർദേശിച്ചു