തിരുവനന്തപുരം: നിയമസഭയുടെ ബജറ്റ് സമ്മേളനം ഫെബ്രുവരി മൂന്നാം വാരം വിളിച്ചു ചേർക്കുന്നതിനു മന്ത്രിസഭായോഗം തത്വത്തിൽ തീരുമാനിച്ചു. ഫെബ്രുവരി മൂന്നാം വാരം ആരംഭിക്കുന്ന നിയമസഭാ സമ്മേളനം മാർച്ച് രണ്ടാം വാരം വരെ നീളും. തുടർന്ന് ഇടവേളയ്ക്ക് ശേഷം ഏപ്രിൽ ആദ്യം പുനരാരംഭിച്ച് രണ്ടാം വാരം അവസാനിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. സഭ വിളിച്ചു ചേർക്കേണ്ട തീയതി മന്ത്രിസഭ തീരുമാനിച്ചിട്ടില്ല.