സമ്പദ്വ്യവസ്‌ഥയുടെ നവീകരണവുമായി മുന്നോട്ടുപോകും:മോദി

അഹമ്മദാബാദ്: സമ്പദ്വ്യവസ്‌ഥയുടെ നവീകരണവുമായി സർക്കാർ ശക്‌തമായി മുന്നോട്ടുപോകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക സമ്പദ്വ്യവസ്‌ഥയിൽ ഇന്ത്യക്ക് മികച്ച സ്‌ഥാനമാണുള്ളതെന്നും ലോകത്തിലെ പ്രബലമായ ഡിജിറ്റൽ സമ്പദ്വ്യവസ്‌ഥയാകാനുള്ള പ്രാരംഭ ഘട്ടത്തിലാണ് ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്ത് വൈബ്രന്റ് ഗ്ലോബൽ സബ്മിറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഇന്ത്യയുടെ ശക്‌തി ജനസംഖ്യയിലും ( demography )ജനാധിപത്യത്തിലും (democracy)ചോദനത്തിലുമാണെന്ന് ( demand ) മോദി പറഞ്ഞു. വേഗത്തിലും ഫലപ്രദമായും ഭരണനിർവഹണം നടത്താൻ ജനാധിപത്യ സംവിധാനത്തിലൂടെ സാധിക്കില്ലെന്ന് ചിലർ ചൂണ്ടിക്കാണിക്കാറുണ്ട്. എന്നാൽ ഇത് സാധ്യമാണെന്ന് കഴിഞ്ഞ രണ്ടര വർഷത്തെ ഭരണം തെളിയിച്ചു. ലോകത്തെ ആറാമത്തെ വലിയ ഉത്പാദക രാജ്യമാണ് ഇന്ത്യ. എക്കാലത്തേയും വലിയ ബ്രാൻഡായി മേക്കിംഗ് ഇന്ത്യ മാറിക്കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.