കാരുണ്യാ പ്ലസിൽ ഒരേ നമ്പറിൽ രണ്ട് ലോട്ടറികൾ

പാറശാല: ഇന്ന് നറുക്കെടുപ്പ് നടന്ന സംസ്ഥാന സർക്കാരിന്റെ കാരുണ്യപ്ലസ് ലോട്ടറി ടിക്കറ്റിൽ ഒരേ നമ്പരിൽ രണ്ട് ലോട്ടറി ടിക്കറ്റുകൾ . മംഗലപുരം സുബൈദാ പാലസ്സിൽ ഷിബില യ്ക്കാണ് കാരുണ്യപ്ലസിന്റെ ഒരേ നമ്പറിൽ ഉളള രണ്ട് ലോട്ടറി ടിക്കറ്റുകൾ ലഭിച്ചത്. കഴിഞ്ഞ പത്തിന് നറുക്കെടുക്കേണ്ടതും നറുക്കെടുപ്പ് ശനിയാഴ്ചയിലേക്ക് മാറ്റിവച്ചതുമായി കാരുണ്യപ്ലസ് കെ എൻ 135 പി എം 707029 എന്ന നമ്പറിൽ ഉളള രണ്ട് ലോട്ടറി ടിക്കറ്റുകളാണ് ഷിബിലയ്ക്ക് ലഭിച്ചത്. ഷിബിലയും സുഹൃത്തുമായി വെളളിയാഴ്ച പാറശാല ജംഗ്ഷനി ൽ ചായ കുടിച്ച് നിൽക്കവേ എത്തിയ ലോട്ടറി കച്ചവടക്കാരനിൽ നിന്ന് ഇരുവരും ഓരോ ടിക്കറ്റുകൾ വീതം വാങ്ങുകയായിരുന്നു. ടിക്കറ്റ് പരിശോധിച്ചപ്പോഴാണ് ഇരുവർക്കും ലഭിച്ചത് ഒരേ ടിക്കറ്റ് ആണ് എന്ന് അറിയുവാൻ സാധിച്ചത് . തുടർന്ന് ലോട്ടറി വ്യാപാരിയുമായി ഇവർ പോലീസ് സ്റ്റേഷനിൽ എത്തി വ്യാജലോട്ടറി ലഭിച്ചുവെന്ന് പരാതി നൽകുകയായിരുന്നു . പാറശാല എസ് ഐ പ്രവീൺകുമാറിന്റെ നേതൃത്വത്തിലുളള പോലീസ് സംഘം ലോട്ടറി ഏജന്റ് ലോട്ടറി വാങ്ങിയ കളിയിക്കാവിളയിലെ ജയകുമാർ ലോട്ടറീസിൽ എത്തി പരിശോധന നടത്തിയെങ്കിലും ഇത്തരത്തിലുളള വേറെ ലോട്ടറികൾ ഒന്നും ലഭിച്ചില്ല . തുടർന്ന് സ്ക്കാനർ ഉപയോഗിച്ച ബാർകോഡ് സ്ക്കാൻ ചെയ്ത് പരിശോധിച്ചപ്പോഴാണ് ലോട്ടറി വ്യാജനല്ലെന്ന് ബോധ്യമായത്. നാളെ ലോട്ടറി ഓഫീസുമായി ബന്ധപ്പെട്ട് കൗണ്ടർഫോയിലുകൾ പരിശോധിച്ച ശേഷം അനന്തരനടപടികൽ സ്വീകരിക്കുമെന്ന് പാറശാല എസ് ഐ പ്രവീൺകുമാർ