കണ്ണൂരിൽസിപിഐ ബ്രാഞ്ച് കമ്മിറ്റി ഓഫിസിനുനേരേആക്രമണം

കണ്ണൂർ: കണ്ണൂരിൽ സിപിഐ ഓഫിസിനു നേരെ ആക്രമണം. പറശിനിക്കടവ് കോൾമൊട്ടയിലെ സിപിഐ സംസ്‌ഥാന നേതാവായിരുന്ന കെ.വി. മൂസാൻകുട്ടിയുടെ പേരിലുള്ള സ്മാരക മന്ദിരത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ശനിയാഴ്ച പുലർച്ചെ രണ്ടു മണിയോടെയാണ് അക്രമം നടന്നത്. കെട്ടിടത്തിന്റെ താഴത്തെനിലയിൽ പ്രവർത്തിക്കുന്ന ബ്രാഞ്ച് കമ്മിറ്റി ഓഫിസിന്റെ എട്ട് ജനൽ ഗ്ലാസുകൾ തല്ലിത്തകർത്തു. ഓഫിസിന്റെ വാതിൽ വെട്ടിമുറിക്കാൻ ശ്രമിച്ചിട്ടുണ്ട്. മുറ്റത്തുള്ള കോൺക്രീറ്റ് കൊടിമരം കയർ കെട്ടി വലിച്ച് തകർക്കാൻ ശ്രമിച്ച നിലയിലാണുള്ളത്