തിരുവനന്തപുരം: മോദി സർക്കാരിന്റെ വാഗ്ദാനലംഘനത്തിനും ജനവിരുദ്ധനയങ്ങൾക്കുമെതിരെ കോൺഗ്രസ് ദേശീയതലത്തിൽ ആവിഷ്കരിച്ചിരിക്കുന്ന സമരത്തിന്റെ ഭാഗമായി ഇന്നു ജില്ലാ കോൺഗ്രസ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ ജില്ലാ കേന്ദ്രത്തിലെ നിശ്ചയിക്കപ്പെട്ട കേന്ദ്രസർക്കാർ ഓഫീസുകൾ പിക്കറ്റ് ചെയ്യും. എറണാകുളത്ത് എഐസിസി സെക്രട്ടറി ദീപക് ബാബറിയയും തൃശൂരിൽ കെപിസിസി പ്രസിഡന്റ് വി.എം. സുധീരനും തിരുവനന്തപുരത്ത് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും കോഴിക്കോട് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും പിക്കറ്റിംഗ് ഉദ്ഘാടനം ചെയ്യും.