സിപിഎമ്മിനു എതിരെ സിപിഐ

തിരുവനന്തപുരം: പാർട്ടിക്കുകൂടി പങ്കാളിത്തമുള്ള ഇടതുമുന്നണി സർക്കാർ സംസ്‌ഥാനം ഭരിക്കുമ്പോൾ സിപിഐ പ്രവർത്തകരെ സിപിഎം ആക്രമിക്കുകയാണെന്നും ഇതിനെതിരേ പാർട്ടി നേതൃത്വം വേണ്ട രീതിയിൽ പ്രതികരിക്കാത്തതു മുഖ്യമന്ത്രി പിണറായി വിജയനോടുള്ള ഭയം കൊണ്ടാണോയെന്നും സിപിഐ സംസ്‌ഥാന കൗൺസിലിൽ വിമർശനം. അക്രമത്തിനിരയായ പാർട്ടി പ്രവർത്തകർ ജയിലിലും അക്രമം നടത്തിയ സിപിഎമ്മുകാർ പുറത്തും വിലസുകയാണെന്നും വിമർശനം ഉയർന്നു. കാനം രാജേന്ദ്രനെപ്പോലുള്ള നേതാവ് പാർട്ടി സംസ്‌ഥാന സെക്രട്ടറിയായിരിക്കുമ്പോൾ ഇങ്ങനെയൊക്കെ സംഭവിക്കാൻ പാടില്ല. നേതൃത്വത്തിന്റെ മൗനം പ്രവർത്തകരെ നിരാശരാക്കും. കെഎസ്ആർടിസി, റേഷനരി പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ മാത്രമായി പാർട്ടി നേതാക്കൾ ഇടതുമുന്നണി യോഗത്തിലേക്ക് എന്തിനാണു പോകുന്നതെന്നും സിപിഐ സംസ്‌ഥാന കൗൺസിലിൽ നേതാക്കൾ ചോദിച്ചു. പാർട്ടി നേതൃത്വത്തിനു പ്രതികരണശേഷി നഷ്‌ടപ്പെട്ടിട്ടില്ലെന്നും അർഥഗർഭമായ മൗനമാണിതെന്നു പിന്നീടു മനസിലാകുമെന്നുമായിരുന്നു വിമർശനങ്ങൾക്കു സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മറുപടി. ഇടതുസർക്കാർ പ്രതീക്ഷയ്ക്കൊത്ത് ഉയരുന്നില്ലെന്ന അഭിപ്രായം ജനങ്ങൾക്കിടയിലും പാർട്ടി പ്രവർത്തകർക്കിടയിലും ഉണ്ട്. മുഖ്യമന്ത്രിയേയും അദ്ദേഹത്തിന്റെ പാർട്ടിയേയും ചുറ്റിപ്പറ്റി ഉണ്ടായ വിവാദങ്ങൾ സർക്കാരിന്റെ ശോഭ കെടുത്തി. എം.എം. മണിക്കു പിന്നാലെ മന്ത്രി എ.കെ. ബാലനും സിപിഐ മന്ത്രിമാരെ പരസ്യമായി വിമർശിക്കാൻ തയാറായി. ഇടതുമുന്നണി യോഗത്തിൽ പങ്കെടുക്കാൻ പാർട്ടിയിൽ നിന്നു പോകുന്ന നേതാക്കൾ ഈ വിഷയങ്ങളൊന്നും ഗൗരവമായി യോഗത്തിൽ ചർച്ച ചെയ്യാത്തതിനാലാണ് ഇത്തരത്തിലുള്ള വിമർശനങ്ങൾ നിരന്തരമായി സിപിഎം നേതാക്കളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നും സിപിഐ സംസ്‌ഥാന കൗൺസിലിൽ നേതാക്കൾ പറഞ്ഞു. പോലീസ് സിപിഎമ്മിനുവേണ്ടി പ്രവർത്തിക്കുന്നതുപോലെയാണു തോന്നുന്നത്. പോലീസ് സ്റ്റേഷനുകളിൽ സിപിഐ നേതാക്കൾ ചെന്നാൽ യുഡിഎഫ് സർക്കാരിന്റെ കാലത്തു കിട്ടിയ പരിഗണന പോലും ലഭിക്കുന്നില്ല. ഇങ്ങനെപോയാൽ മുന്നണി സംവിധാനമായി മുന്നോട്ടുപോകാൻ പ്രയാസമാകുമെന്നും നേതാക്കൾ വ്യക്‌തമാക്കി. സിപിഐ മന്ത്രിമാരുടെ ഓഫീസിൽ നിന്നു പാർട്ടി ജില്ലാ കൗൺസിലുകളുടെ അറിവോടെ ശിപാർശ ചെയുന്ന കാര്യങ്ങൾ സിപിഎം മന്ത്രിമാരുടെ ഓഫീസിലെത്തുമ്പോൾ ഫയൽ ചവറ്റുകുട്ടയിൽ പോകുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലും സ്‌ഥിതി ഇതുതന്നെയാണ്. ഇങ്ങനെയെങ്കിൽ പാർട്ടി മന്ത്രിമാർ എന്തിനാണു സെക്രട്ടേറിയറ്റിൽ പോകുന്നതെന്നും കൗൺസിലിൽ വിമർശനമുയർന്നു. സർക്കാരിന്റെ കഴിഞ്ഞ ആറു മാസത്തെ പ്രവർത്തനം ഇന്നലെ കൂടിയ സംസ്‌ഥാന കൗൺസിൽ വിലയിരുത്തുമ്പോഴായിരുന്നു സിപിഐ മന്ത്രിമാർക്കെതിരെ രൂക്ഷ വിമർശനമുയർന്നത്. സർക്കാരിന്റെ പ്രവർത്തനം ഇപ്പോൾ വിലയിരുത്തുന്നതു അനുചിതമാണെന്നും പാർട്ടി കൗൺസിലിൽ ഉയർന്ന വിമർശനങ്ങൾ പരിശോധിച്ചു വേണ്ട നടപടികൾ കൈക്കൊള്ളുമെന്നു പാർട്ടി സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ മറുപടി നൽകി. നോട്ടുകൾ പിൻവലിച്ചതിനു പിന്നിലെ യഥാർഥ ലക്ഷ്യം ജനങ്ങൾക്കു മുന്നിൽ തുറന്നുകാട്ടാൻ ഈ മാസം മൂന്നു മുതൽ പത്തുവരെ പ്രതിഷേധ കൂട്ടായ്മകൾ സംഘടിപ്പിക്കാൻ സിപിഐ സംസ്‌ഥാന കൗൺസിൽ തീരുമാനിച്ചു. പാർട്ടി മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ഒരു കേന്ദ്രത്തിൽ പ്രതിഷേധ യോഗം നടത്തും. കൂടാതെ നോട്ടുകൾ പിൻവലിച്ചതിന്റെ പ്രയാസങ്ങൾക്ക് ഇരയായവരെ ഉൾപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗൂഢലക്ഷ്യങ്ങൾ പുറത്തുകൊണ്ടുവരാനുള്ള പരിപാടികൾ സംഘടിപ്പിക്കുമെന്നും സംസ്‌ഥാന കൗൺസിൽ യോഗത്തിനു ശേഷം സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പത്രസമ്മേളനത്തിൽ അറിയിച്ചു. കഴിഞ്ഞ സർക്കാരിന്റെ കാലത്തു വിജിലൻസെടുത്ത കേസുകളിൽ വേഗം പോരെന്ന വിമർശനം ശരിയാണ്. ഇത്തരം കേസുകളിൽ വേഗത്തിൽ തീർപ്പുകൽപ്പിക്കാൻ വിജലൻസിനാകണം. തെറ്റുകൾ ചൂണ്ടിക്കാട്ടിയാൽ തിരുത്താൻ മടിയില്ലാത്ത മുഖ്യമന്ത്രിയും സർക്കാരുമാണു കേരളത്തിലുള്ളതെന്നും കാനം പറഞ്ഞു. തിരുവനന്തപുരം: പാർട്ടിക്കുകൂടി പങ്കാളിത്തമുള്ള ഇടതുമുന്നണി സർക്കാർ സംസ്‌ഥാനം ഭരിക്കുമ്പോൾ സിപിഐ പ്രവർത്തകരെ സിപിഎം ആക്രമിക്കുകയാണെന്നും ഇതിനെതിരേ പാർട്ടി നേതൃത്വം വേണ്ട രീതിയിൽ പ്രതികരിക്കാത്തതു മുഖ്യമന്ത്രി പിണറായി വിജയനോടുള്ള ഭയം കൊണ്ടാണോയെന്നും സിപിഐ സംസ്‌ഥാന കൗൺസിലിൽ വിമർശനം. അക്രമത്തിനിരയായ പാർട്ടി പ്രവർത്തകർ ജയിലിലും അക്രമം നടത്തിയ സിപിഎമ്മുകാർ പുറത്തും വിലസുകയാണെന്നും വിമർശനം ഉയർന്നു. കാനം രാജേന്ദ്രനെപ്പോലുള്ള നേതാവ് പാർട്ടി സംസ്‌ഥാന സെക്രട്ടറിയായിരിക്കുമ്പോൾ ഇങ്ങനെയൊക്കെ സംഭവിക്കാൻ പാടില്ല. നേതൃത്വത്തിന്റെ മൗനം പ്രവർത്തകരെ നിരാശരാക്കും. കെഎസ്ആർടിസി, റേഷനരി പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ മാത്രമായി പാർട്ടി നേതാക്കൾ ഇടതുമുന്നണി യോഗത്തിലേക്ക് എന്തിനാണു പോകുന്നതെന്നും സിപിഐ സംസ്‌ഥാന കൗൺസിലിൽ നേതാക്കൾ ചോദിച്ചു. പാർട്ടി നേതൃത്വത്തിനു പ്രതികരണശേഷി നഷ്‌ടപ്പെട്ടിട്ടില്ലെന്നും അർഥഗർഭമായ മൗനമാണിതെന്നു പിന്നീടു മനസിലാകുമെന്നുമായിരുന്നു വിമർശനങ്ങൾക്കു സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മറുപടി. ഇടതുസർക്കാർ പ്രതീക്ഷയ്ക്കൊത്ത് ഉയരുന്നില്ലെന്ന അഭിപ്രായം ജനങ്ങൾക്കിടയിലും പാർട്ടി പ്രവർത്തകർക്കിടയിലും ഉണ്ട്. മുഖ്യമന്ത്രിയേയും അദ്ദേഹത്തിന്റെ പാർട്ടിയേയും ചുറ്റിപ്പറ്റി ഉണ്ടായ വിവാദങ്ങൾ സർക്കാരിന്റെ ശോഭ കെടുത്തി. എം.എം. മണിക്കു പിന്നാലെ മന്ത്രി എ.കെ. ബാലനും സിപിഐ മന്ത്രിമാരെ പരസ്യമായി വിമർശിക്കാൻ തയാറായി. ഇടതുമുന്നണി യോഗത്തിൽ പങ്കെടുക്കാൻ പാർട്ടിയിൽ നിന്നു പോകുന്ന നേതാക്കൾ ഈ വിഷയങ്ങളൊന്നും ഗൗരവമായി യോഗത്തിൽ ചർച്ച ചെയ്യാത്തതിനാലാണ് ഇത്തരത്തിലുള്ള വിമർശനങ്ങൾ നിരന്തരമായി സിപിഎം നേതാക്കളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നും സിപിഐ സംസ്‌ഥാന കൗൺസിലിൽ നേതാക്കൾ പറഞ്ഞു. പോലീസ് സിപിഎമ്മിനുവേണ്ടി പ്രവർത്തിക്കുന്നതുപോലെയാണു തോന്നുന്നത്. പോലീസ് സ്റ്റേഷനുകളിൽ സിപിഐ നേതാക്കൾ ചെന്നാൽ യുഡിഎഫ് സർക്കാരിന്റെ കാലത്തു കിട്ടിയ പരിഗണന പോലും ലഭിക്കുന്നില്ല. ഇങ്ങനെപോയാൽ മുന്നണി സംവിധാനമായി മുന്നോട്ടുപോകാൻ പ്രയാസമാകുമെന്നും നേതാക്കൾ വ്യക്‌തമാക്കി. സിപിഐ മന്ത്രിമാരുടെ ഓഫീസിൽ നിന്നു പാർട്ടി ജില്ലാ കൗൺസിലുകളുടെ അറിവോടെ ശിപാർശ ചെയുന്ന കാര്യങ്ങൾ സിപിഎം മന്ത്രിമാരുടെ ഓഫീസിലെത്തുമ്പോൾ ഫയൽ ചവറ്റുകുട്ടയിൽ പോകുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലും സ്‌ഥിതി ഇതുതന്നെയാണ്. ഇങ്ങനെയെങ്കിൽ പാർട്ടി മന്ത്രിമാർ എന്തിനാണു സെക്രട്ടേറിയറ്റിൽ പോകുന്നതെന്നും കൗൺസിലിൽ വിമർശനമുയർന്നു. സർക്കാരിന്റെ കഴിഞ്ഞ ആറു മാസത്തെ പ്രവർത്തനം ഇന്നലെ കൂടിയ സംസ്‌ഥാന കൗൺസിൽ വിലയിരുത്തുമ്പോഴായിരുന്നു സിപിഐ മന്ത്രിമാർക്കെതിരെ രൂക്ഷ വിമർശനമുയർന്നത്. സർക്കാരിന്റെ പ്രവർത്തനം ഇപ്പോൾ വിലയിരുത്തുന്നതു അനുചിതമാണെന്നും പാർട്ടി കൗൺസിലിൽ ഉയർന്ന വിമർശനങ്ങൾ പരിശോധിച്ചു വേണ്ട നടപടികൾ കൈക്കൊള്ളുമെന്നു പാർട്ടി സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ മറുപടി നൽകി. നോട്ടുകൾ പിൻവലിച്ചതിനു പിന്നിലെ യഥാർഥ ലക്ഷ്യം ജനങ്ങൾക്കു മുന്നിൽ തുറന്നുകാട്ടാൻ ഈ മാസം മൂന്നു മുതൽ പത്തുവരെ പ്രതിഷേധ കൂട്ടായ്മകൾ സംഘടിപ്പിക്കാൻ സിപിഐ സംസ്‌ഥാന കൗൺസിൽ തീരുമാനിച്ചു. പാർട്ടി മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ഒരു കേന്ദ്രത്തിൽ പ്രതിഷേധ യോഗം നടത്തും. കൂടാതെ നോട്ടുകൾ പിൻവലിച്ചതിന്റെ പ്രയാസങ്ങൾക്ക് ഇരയായവരെ ഉൾപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗൂഢലക്ഷ്യങ്ങൾ പുറത്തുകൊണ്ടുവരാനുള്ള പരിപാടികൾ സംഘടിപ്പിക്കുമെന്നും സംസ്‌ഥാന കൗൺസിൽ യോഗത്തിനു ശേഷം സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പത്രസമ്മേളനത്തിൽ അറിയിച്ചു. കഴിഞ്ഞ സർക്കാരിന്റെ കാലത്തു വിജിലൻസെടുത്ത കേസുകളിൽ വേഗം പോരെന്ന വിമർശനം ശരിയാണ്. ഇത്തരം കേസുകളിൽ വേഗത്തിൽ തീർപ്പുകൽപ്പിക്കാൻ വിജലൻസിനാകണം. തെറ്റുകൾ ചൂണ്ടിക്കാട്ടിയാൽ തിരുത്താൻ മടിയില്ലാത്ത മുഖ്യമന്ത്രിയും സർക്കാരുമാണു കേരളത്തിലുള്ളതെന്നും കാനം പറഞ്ഞു.