ജസ്റ്റീസ് ഖെഹർ ചീഫ് ജസ്റ്റീസായി ചുമതലയേറ്റു

ന്യൂഡൽഹി:സുപ്രീംകോടതി ചീഫ് ജസ്റ്റീസായി ജഗദീഷ് സിംഗ് ഖെഹർ സത്യപ്രതിജ്‌ഞ ചെയ്ത് അധികാരമേറ്റു. രാഷ്ട്രപതി പ്രണാബ് മുഖർജി സത്യവാചകം ചൊല്ലിക്കൊടുത്തു. സിക്ക് വിഭാഗത്തിൽ നിന്നുള്ള ആദ്യത്തെ ചീഫ് ജസ്റ്റീസായ ജഗദീഷ് സിംഗ് ഖെഹർ, 2017 ഓഗസ്റ്റ് 27 വരെ പദവിയിൽ തുടരും.ചീഫ് ജസ്റ്റീസ് ടി.എസ്. ഠാക്കൂർ വിരമിച്ച ഒഴിവിലേക്കാണ് ജെ.എസ്. ഖെഹർ 44–ാം ചീഫ് ജസ്റ്റീസായി നിയമിതനായത്. സുപ്രീംകോടതിയിലെയും ഹൈക്കോടതിയിലെയും ജഡ്ജിമാരെ നിയമിക്കുന്നതിനും സ്‌ഥാനക്കയറ്റം നൽകുന്നതിനും കേന്ദ്ര സർക്കാർ കൊണ്ടുവന്ന ജുഡീഷ്യൽ നിയമന കമ്മീഷൻ റദ്ദാക്കിയ ഭരണഘടനാ ബെഞ്ചിന്റെ അധ്യക്ഷനും ജസ്റ്റീസ് ഖെഹറായിരുന്നു