ന്യൂഡൽഹി: രാജ്യത്തെ ജനങ്ങളുടെയാകെ ജീവൻ വച്ചു ചൂതാട്ടം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ജനകീയ കോടതിയും രാഷ്ട്രവും ശിക്ഷിക്കുമെന്നു മുതിർന്ന കോൺഗ്രസ് നേതാവുമായ എ.കെ. ആന്റണി. നടക്കാത്ത സ്വപ്നം വിൽക്കുന്ന ഉട്ട്യോപ്യയി ലെ രാജാവാകാൻ ശ്രമിക്കാതെ, തെ റ്റ് ഏറ്റുപറഞ്ഞു രാജ്യത്തോടു മാ പ്പുചോദിക്കാൻ മോദി തയാറാകണമെന്ന് ആന്റണി ആവശ്യപ്പെട്ടു. നീണ്ടുനിൽക്കുന്ന യുദ്ധവും മഹാമാരിയും വെള്ളപ്പൊക്കവും കൊടുംവേനലിന്റെ വരൾച്ചയും ചേർന്നുണ്ടാക്കുന്ന ‘ഭീകരദുരന്തമാണു നോട്ട് അസാധുവാക്കലിലൂടെ പ്രധാനമന്ത്രി രാജ്യത്തിനു നൽകിയത്. ഈ ഗവൺമെന്റ് കാണിച്ച ഏറ്റവും വലിയ തെറ്റാണു നോട്ട് റദ്ദാക്കൽ നടപടി. മാപ്പർഹിക്കാത്ത തെറ്റാണിത്.ഡൽഹിയിലെ വസതിയിൽ നടത്തിയ പത്രസമ്മേളനത്തിൽ പതിവുവിട്ട കടുത്ത വിമർശനങ്ങളോടെ മോദിക്കെതിരേ കടന്നാക്രമണം നടത്തിയ ആന്റണി പറഞ്ഞു. സാധാരണ ജനങ്ങളെയും കർഷകരെയും തൊഴിലാളികളെയും തീരാദുരിതത്തിലാക്കിയ കേന്ദ്രസർക്കാർ നടപടിക്കെതിരേ വെള്ളിയാഴ്ച രാജ്യമൊട്ടാകെ ജില്ലാ കളക്ടറേറ്റുകൾക്കു മുന്നിൽ പിക്കറ്റിംഗും ഘെരാവോയും അടക്കം ഒരു മാസം നീളുന്ന ദേശീയ പ്രക്ഷോഭത്തിനു കോൺഗ്രസ് തുടക്കം കുറിക്കും. കേരളത്തിലെ മുഴുവൻ നേതാക്കളും ആറാം തീയതിയിലെ പിക്കറ്റിംഗിൽ പങ്കെടുക്കും. പെട്രോൾ, ഡീസൽ, പാചകവാതക വില കൂട്ടിയതും പ്രധാനമന്ത്രിയുടെ പുതുവത്സര തലേന്നുള്ള പ്രസംഗവും രാജ്യത്തെ ജനങ്ങൾക്കുള്ള പുതുവത്സര സമ്മാനമായിരുന്നുവെന്ന് ആന്റണി പരിഹസിച്ചു. 50 ദിവസം കഴിഞ്ഞാൽ ജനങ്ങളുടെ പ്രയാസങ്ങൾ മാറുമെന്നും ഇല്ലെങ്കിൽ തന്നെ തൂക്കിലേറ്റാനുമാണ് മോദി പറഞ്ഞത്. പ്രധാനമന്ത്രിയെ തൂക്കിലേറ്റണമെന്ന് ആഗ്രഹമില്ല. പക്ഷേ, തെറ്റുപറ്റിയെന്ന് ഏറ്റുപറഞ്ഞു മാപ്പു ചോദിക്കാനുള്ള സാമാന്യമര്യാദയെങ്കിലും മോദി കാണിക്കണമെന്ന് ആന്റണി പറഞ്ഞു. നോട്ട് അസാധുവാക്കലിനെത്തുടർന്നു കടക്കെണിയിലായ കർഷകരുടെ കടം എഴുതിത്തള്ളുക, തൊഴിൽ നഷ്‌ടപ്പെട്ടവർ അടക്കം കർഷക, നിർമാണത്തൊഴിലാളികൾ, തൊഴിലുറപ്പു പദ്ധതിയിലെ തൊഴിലാളികൾ, ദിവസ– ആഴ്ച– മാസ കൂലിക്കാർ, കരാർ തൊഴിലാളികൾ തുടങ്ങിയവർക്കു നഷ്‌ടപരിഹാരം നൽകുക, പ്രാഥമിക– ജില്ലാ സഹകരണ ബാങ്കുകൾക്കുള്ള നിയന്ത്രണങ്ങൾ പൂർണമായി നീക്കുക എന്നീ പരിഹാരമെങ്കിലും കേന്ദ്രസർക്കാർ വൈകാതെ ചെയ്യണമെന്ന് ആന്റണി ആവശ്യപ്പെട്ടു. നോട്ട് അസാധുവാക്കലിന് മോദി പറഞ്ഞ കള്ളപ്പണം പിടിക്കൽ, വ്യാജനോട്ട് ഇല്ലാതാക്കൽ, അതിർത്തി കടന്നുള്ള ‘ഭീകരത അവസാനിപ്പിക്കൽ എന്നീ മൂന്നു ലക്ഷ്യങ്ങളും സമ്പൂർണമായി പരാജയപ്പെട്ടു. കള്ളപ്പണം വെളുപ്പിക്കാനാണു പദ്ധതി അവസരം നൽകിയത്. 2,000 രൂപ നോട്ട് ഇറക്കിയത് കള്ളപ്പണക്കാരെയും വ്യാജ നോട്ടുകാരെയും സഹായിക്കാനാണ്. കള്ളപ്പണത്തിന്റെ സിം ഹഭാഗവും വിദേശബാങ്കുകളിലാണ്. വിദേശബാങ്കുകളിലെ നിക്ഷേപകരുടെ പട്ടിക സർക്കാരിന്റെ പക്കലുണ്ട്... ആ കള്ളപ്പണക്കാർ ആരൊക്കെ എന്നു ജനത്തെ അറിയിക്കാനെങ്കിലും തയാറാകണം. നോട്ട് അസാധുവാക്കലിനെ തുടർന്നു പ്രധാനമന്ത്രി നടത്തിവരുന്ന പ്രഖ്യാപനങ്ങൾ ജനങ്ങൾക്ക് ഒട്ടും ആശ്വാസകരമല്ല. തീർത്തും തൃപ്തികരവുമല്ല. പുതുവർഷത്തലേന്ന് പ്രധാനമന്ത്രി സംസാരിക്കാൻ പോകുന്നുവെന്നു കേട്ടപ്പോൾ ജനങ്ങളിൽ വലിയ പ്രതീക്ഷയായിരുന്നു. നോട്ട് നിരോധനത്തിന്റെ കെടുതിയിൽ നട്ടം തിരിയുന്ന ജനകോടികൾക്കു ആശ്വാസകരമായ ഒരു പ്രഖ്യാപനവും പക്ഷേ ഉണ്ടായില്ല. കടുത്ത നിരാശയും അതൃപ്തിയുമാണു മോദി സമ്മാനിച്ചത്. സർക്കാർ നടപടി മൂലം ഉണ്ടായ പരിക്കുകൾക്കും നഷ്‌ടങ്ങൾക്കും ആശ്വാസം ഉണ്ടാകുകയെന്നതാണ് ജനങ്ങൾക്കു വേണ്ടത്. രാജ്യത്തെ കർഷകരുടെ കടം എഴുതിത്തള്ളിയ രണ്ടാം യുപിഎ സർക്കാരിന്റെയും പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെയും മാതൃക സ്വീകരിക്കണമെന്നാണു മോദിയോട് അഭ്യർഥിക്കാനുള്ളത്. 2008 ഫ്രെബ്രുവരിയിൽ 60,000 കോടി രൂപയുടെ കടങ്ങളാണ് എഴുതിത്തള്ളിയത്. കർഷകർ ഇന്നും നന്ദിപൂർവം ഇക്കാര്യം ഓർക്കുന്നു. 2008ലേതിനേക്കാൾ എത്രയോ വലിയ ദുരിതമാണു കർഷകർ ഇപ്പോൾ നേരിടുന്നത്. കൃഷിക്കാരാകെ കടത്തിലാകുകയും പലരും ആത്മഹത്യയിലേക്കു പോലും നീങ്ങുന്ന നിലയിലുമാണ്. അതിനാൽ ലോൺ വേവർ എന്നറിയപ്പെട്ട കാർഷിക കടങ്ങൾ എഴുതിത്തള്ളുന്ന പദ്ധതി ഉടൻ നടപ്പാക്കണം. ഇതോടൊപ്പം തൊഴിൽ നഷ്‌ടപ്പെട്ടവർക്കും സംരംഭകർക്കും അടക്കം വലിയ നഷ്‌ടം നേരിട്ടവർക്കും ന്യായമായ നഷ്‌ടപരിഹാരം നൽകാൻ കേന്ദ്രം തയാറാകണമെന്ന് ആന്റണി ആവശ്യപ്പെട്ടു. ഒറ്റയടിക്കു കറൻസിരഹിത സമ്പദ്ഘടനയിലേക്കു പോകാമെന്നതു വെറും വ്യാമോഹമാണ്. കറൻസി ഉപയോഗം കുറയ്ക്കുന്നതിനോടു യോജിക്കുന്നു. ഡിജിറ്റൽ ഇന്ത്യയിലേക്കു മാറുന്നതിനോടും യോജിപ്പാണ്. ഡിജിറ്റൽ ഉപയോഗം കൂടിവരുന്നതു നല്ലതാണ്. പക്ഷേ, നല്ല ലക്ഷ്യവും അടിച്ചേൽപ്പിക്കാൻ ശ്രമിച്ചാൽ പരാജയമാകും. കറൻസിയില്ലാത്ത രാജ്യം എന്നതു വെറും ഉട്ടോപ്യൻ സ്വപ്നമാണ്. യൂറോപ്പും അമേരിക്കയും ജപ്പാനും അടക്കമുള്ള രാജ്യങ്ങളിൽ പോലും പ്രായോഗികമായി നടപ്പാകാത്ത കാര്യമാണിത്. അമേരിക്കയിൽ ഇപ്പോഴും 50 ശതമാനം കറൻസി ഉപയോഗമുണ്ട്. ജർമനിയിൽ 80 ശതമാനവും ഓസ്ട്രേലിയയിൽ 60 ശതമാനവും കറൻസി ഉപയോഗമുണ്ട ്. ഒറ്റ പ്രഖ്യാപനം കൊണ്ട് ഇന്ത്യയിൽ കറൻസി ഇല്ലാതാക്കാനാകില്ല. ജനങ്ങളുടെ ദുരിതം എന്നു മാറുമെന്നും ബാങ്കിംഗ്, എടിഎം നിയന്ത്രണങ്ങൾ പൂർണമായി എപ്പോൾ മാറുമെന്നും സർക്കാർ പ്രഖ്യാപിക്കണമെന്ന് ആന്റണി ആവശ്യപ്പെട്ടു. സർക്കാർ കുറച്ചുകൂടി മനുഷ്യത്വം കാണിക്കണം. പ്രധാനമന്ത്രിയും സർക്കാരും ചെയ്ത വലിയ തെറ്റിന് അവർ തന്നെയാ ണു പരിഹാരം ഉണ്ടാക്കേണ്ട തെന്നും ആന്റണി പറഞ്ഞു.