കോൺഗ്രസ് ഇന്റെ കേന്ദ്ര സർക്കാർ ഓഫീസുകൾ പിക്കറ്റിംഗ് jan 6 ന്

തിരുവനന്തപുരം: നരേന്ദ്ര മോദി സർക്കാരിന്റെ വാഗ്ദാന ലംഘനത്തിനും ജന വഞ്ചനയ്ക്കുമെതിരെ അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി നടത്തുന്ന ദേശീയ തലത്തിലുള്ള പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി ജനുവരി ആറിനു കേരളത്തിലെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും നിശ്ചയിക്കപ്പെട്ട കേന്ദ്രസർക്കാർ ഓഫീസുകൾ കോൺഗ്രസ് പ്രവർത്തകർ പിക്കറ്റ് ചെയ്യും. ഡിസിസികളുടെ ആഭിമുഖ്യത്തിലാണു സമരമെന്നു കെപിസിസി പ്രസിഡന്റ് വി.എം. സുധീരൻ പറഞ്ഞു ഡിസംബർ 30നകം നോട്ട് പിൻവലിക്കലിനെ തുടർന്നുണ്ടായ സർവ പ്രശ്നങ്ങൾക്കും പരിഹാരം ഉണ്ടാക്കുമെന്നുള്ള നരേന്ദ്ര മോദിയുടെ വാഗ്ദാനം പാഴ്വാക്കായി. പ്രധാനമന്ത്രി നടത്തിയ പ്രഖ്യാപനം തന്റെ സർക്കാർ നടത്തിയ ജനദ്രോഹനടപടികളെ വെള്ളപൂശാനുള്ള വൃഥാശ്രമം മാത്രമാണെന്നും ജനങ്ങളുടെ ദുരിതം തുടരുകയാണെന്നും. സുധീരൻ പറഞ്ഞു.