ശശികല ജനറൽ സെക്രട്ടറിയായി

ചെന്നൈ: അണ്ണാ ഡിഎംകെ പാർട്ടിയുടെ ജനറൽ സെക്രട്ടറിയായി വി.കെ. ശശികല ഇന്നു സ്‌ഥാനമേറ്റു . റോയപേട്ടയിൽ എംജിആറിന്റെ സ്മാരകത്തിൽ പുഷ്പാഞ്ജലി അർപ്പിച്ചതിനുശേഷം 11നു പാർട്ടി ആസ്‌ഥാനത്തു നടക്കുന്ന ചടങ്ങിലാണ് ശശികല ഔദ്യോഗികപദവി ഏ റ്റെടുത്ത് .സി.എൻ. അണ്ണാദുരൈ, എംജിആർ, ജയലളിത എന്നിവരുടെ മൃതദേഹങ്ങൾ സംസ്കരിച്ച മറീന ബീച്ചിൽ ശശികല ഇന്നലെ പുഷ്പാർച്ചന നടത്തിയിരുന്നു. ശശികല അണികളുടെ ചിന്നമ്മയാണ്. മറീന ബീച്ചിലെത്തിയ ശശികലയെ ചിന്നമ്മ വാഴ്ക മുദ്രാവാക്യങ്ങളോടെയാണ് പാർട്ടി പ്രവർത്തകർ സ്വീകരിച്ചത്.തമിഴ്നാട് മുഖ്യമന്ത്രി ഒ. പനീർശെൽവം. പ്രസീഡിയം ചെയർമാൻ ഇ. മധുസൂദനൻ, ലോക്സഭാ ഡെപ്യൂട്ടി സ്പീക്കറും മുതിർന്ന പാർട്ടി നേതാവുമായ എം. തമ്പിദുരൈ, സംസ്‌ഥാന മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ തുടങ്ങിയവർ മറീന ബീച്ചിൽ നടന്ന ചടങ്ങിൽ പങ്കെടുത്തു.