സന്തോഷ് ട്രോഫി ഉസ്മാൻ നയിക്കും

തിരുവനന്തപുരം: സന്തോഷ് ട്രോഫിയിൽ കേരളത്തെ പി. ഉസ്മാൻ നയിക്കും. കേരളാ പോലീസിന്റെ ഫിറോസ് കളത്തിങ്കലാണ് വൈസ് ക്യാപ്ടൻ. മലപ്പുറം സ്വദേശിയായ ഉസ്മാൻ എസ്ബിടി താരമാണ്. ടൂർണമെന്റിനുള്ള 20 അംഗ ടീമിനെ പ്രഖ്യാപിച്ചു. ടീമിൽ 16 പേർ 23 വയസിൽ താഴെ പ്രായമുള്ളവരും ഇവരിൽ തന്നെ 11 പേർ പുതുമുഖങ്ങളുമാണ്. ഏഴുതവണ കേരളത്തിനുവേണ്ടി ജഴ്സി അണിഞ്ഞ ഷിബിൻ ലാലാണ് ഏറ്റവും സീനിയർ താരം. ക്യാപ്ടൻ ഉസ്മാൻ ഇത് അഞ്ചാം വട്ടമാണ് കേരളത്തിനായി കുപ്പായമണിയുന്നത്.ടീമിൽ ഇടം പിടിച്ച അഞ്ചു താരങ്ങൾ കോളജ് വിദ്യാർഥികളാണ്. മുൻ രാജ്യാന്തര താരവും എസ്.ബി.ടിയുടെ പരിശീലകനുമായ വി.പി.ഷാജിയാണ് ടീമിെൻറ മുഖ്യപരിശീലൻ. ജനുവരി അഞ്ചുമുതലാണ് കേരളത്തിന്റെ ഗ്രൂപ്പ് മത്സരങ്ങൾ കോഴിക്കോട്ട് ആരംഭിക്കുക. കേരളത്തിന്റെ ആദ്യ മത്സരം പുതുച്ചേരിക്കെതിരെയാണ്.