സുരേഷിന്റെ സന്മനസ്സും സർക്കാരിന്റെസഹായവും ദീപ്തി,കീർത്തിസഹോദരങ്ങൾക്കു കൈത്താങ്ങായി

തിരുവനന്തപുരം :ആറുമാസം മുൻപ് നെയ്യാറ്റിൻകര ,തൊഴുക്കൽ ,ചെമ്പരത്തിവിള ,പ്ലാവില പുത്തൻവീട്ടിൽ പ്രകാശിന്റെയും ,ഇന്ദുവിന്റേയും മക്കളായ ദീപ്തിയും ,കീർത്തിയും അനാഥരാവുകയായിരുന്നു .കാരണം മറ്റൊന്നുമല്ല പ്രകാശ് വഴുത്തൂരുള്ള കുളത്തിൽ വീണു മരിച്ചു .കുറച്ചു മാസങ്ങൾക്കു ഇന്ദു നെയ്യാറ്റിൻകര യിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ചികിത്സയിലെ പിഴവ് മൂലം മരണ പെട്ടു . വാടക വീട്ടിലായിരുന്നു .ഇവരുടെ താമസം .ജീവിതം വഴിമുട്ടിയ അവസരത്തിൽ ഇവർക്ക് തുണയേകാൻ നെയ്യാറ്റിൻകര sbt ജംങ്ഷനിൽ സ്റ്റൈലോ എന്ന പേരിൽ ഹെയർ ഡ്രസ്സിങ് സ്ഥാപനം നടത്തുന്ന സുരേഷ് ഇവർക്ക് 2 സെന്റ് സ്ഥലവും മറ്റു സയായങ്ങളും നൽകി രംഗത്തു വന്നു .ഇതോടെ മാധ്യമങ്ങളിൽ വിവരങ്ങൾ പുറത്തു വന്നു .നെയ്യാറ്റിൻകര MLA K .ആൻസലന്റെ നേതൃത്വത്തിൽ ഇവർക്ക് വീട് നിർമ്മിക്കാൻ നാട്ടുകാരുടെ സഹായത്തോടെ നടപടികൾ പൂർത്തിയായി .കഴിഞ്ഞ ദിവസം സർക്കാർ അനുവദിച്ച 4 ലക്ഷം രൂപ k .ആൻസലൻ ദീപ്തി,കീർത്തി സഹോദരങ്ങൾക്കു കൈമാറി .