പാസ്പോർട് :നിയമം ലഘുവാക്കി

ന്യൂഡൽഹി: കാലാനുസൃതമായ മാറ്റങ്ങൾ ഉൾപ്പെടുത്തിയും ഇളവുകൾ വരുത്തിയും കേന്ദ്രം പാസ്പോർട്ട്നിയമം പുതുക്കി. പാസ്പോർട്ട് അനുവദിക്കുന്നതിനുള്ള നടപടി ലളിതവും സുതാര്യവുമാക്കുന്നതിന് 1980ലെ പാസ്പോർട്ട് നിയമത്തിലെ 15 അനുഛേദങ്ങൾ ചുരുക്കി ഒമ്പത് ആക്കി ചുരുക്കിയിട്ടുണ്ട്. പുതുക്കിയ നിബന്ധനകളനുസരിച്ച് 1989 ജനുവരി 26നുശേഷം ജനിച്ചവർക്കു പാസ്പോർട്ടിന് അപേക്ഷിക്കാൻ ജനന സർട്ടിഫിക്കറ്റ് നിർബന്ധമില്ല. ജനന സർട്ടിഫിക്കറ്റ് കൈവശമില്ലാത്തവർ സ്കൂൾ ടിസി, മെട്രിക്കുലേഷൻ സർട്ടിഫിക്കറ്റ്, പാൻ കാർഡ്, ആധാർ, ഗവൺമെന്റ് ഉദ്യോഗസ്‌ഥനാണെങ്കിൽ സർവീസ് ബുക്ക് പകർപ്പ്, പെൻഷൻകാരനാണെങ്കിൽ പെൻഷൻ ഓർഡറിെൻറ പകർപ്പ്, െരഡെവിംഗ് ലൈസൻസ്, വോട്ടർ ഐഡി, പബ്ലിക് ലൈഫ് ഇൻഷുറൻസ് കമ്പനികളിൽ നിന്നെടുത്ത പോളിസി രേഖ എന്നിവയിലൊന്നു നൽകിയാൽ മതിയാകും.ഇതോടൊപ്പം പാസ്പോർട്ട് അപേക്ഷയിൽ മാതാവിെൻറയും പിതാവിെൻറയും പേര് നിർബന്ധമായും ചേർക്കണമെന്ന വ്യവസ്‌ഥയും ഒഴിവാക്കി. മാതാപിതാക്കളിൽ ഒരാളുടെ പേര് മാത്രം ചേർത്താലും അപേക്ഷ പരിഗണിക്കും. ഇതോടെ വിവാഹമോചിതർക്കും വേർപിരിഞ്ഞു താമസിക്കുന്നവർക്കും തങ്ങളുടെ മക്കൾക്കു പാസ്പോർട്ടിന് അപേക്ഷ നൽകാനാകും. രാജ്യത്തിന് അകത്തുനിന്ന് ദത്തെടുത്ത കുട്ടികളുടെ പാസ്പോർട്ടിന് അപേക്ഷിക്കുമ്പോൾ ദത്തെടുക്കൽ രജിസ്റ്റർ ചെയ്ത രേഖ നിർബന്ധമല്ല. പകരം ദത്തെടുക്കൽ സംബന്ധിച്ച് വെള്ള കടലാസിൽ തയാറാക്കിയ സത്യവാങ്മൂലം നൽകിയാൽ മതി. സന്യാസിമാർ പാസ്പോർട്ടിന് അപേക്ഷിക്കുമ്പോൾ മാതാപിതാക്കളുടെ പേരിനു പകരം തങ്ങളുടെ ഗുരുവിന്റെ പേര് ചേർത്താൽ മതിയെന്നും പുതിയ വ്യവസ്‌ഥയിൽ പറയുന്നു. വിവാഹമോചിതരോ, വേർപിരിഞ്ഞു താമസിക്കുന്നവരോ ആയവർ പാസ്പോർട്ട് അപേക്ഷയിൽ പങ്കാളിയുടെ പേര് ഉൾപ്പെടുത്തേണ്ടതില്ല. * വിവാഹമോചന ഉടമ്പടിയുടെ പകർപ്പും ഹാജരാക്കേണ്ട. പങ്കാളിയുടെ പേര് പാസ്പോർട്ടിൽ ചേർക്കുന്നതിന് വിവാഹ സർട്ടിഫിക്കറ്റ് നിർബന്ധമായും ഹാജരാക്കണമെന്ന വ്യവസ്ഥ റദ്ദാക്കി. * വിവാഹേതര ബന്ധത്തിൽ പിറന്ന കുട്ടിയുടെ പാസ്പോർട്ട് അപേക്ഷയ്ക്കൊപ്പം അതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ പ്രതിപാദിക്കുന്ന ‘അനക്സർ ജി’ ഫോറം കൂടി പൂരിപ്പിച്ച് നൽകണം. * അനാഥരായ കുട്ടികളുടെ ജനന തീയതിക്കുള്ള തെളിവായി അനാഥാലയം മേധാവി നൽകുന്ന സാക്ഷ്യപത്രം സ്വീകരിക്കും. ജനന സർട്ടിഫിക്കറ്റ്, മട്രിക്കുലേഷൻ സർട്ടിഫിക്കറ്റ് തുടങ്ങിയ രേഖകളൊന്നും കൈവശമില്ലാത്തവർക്കാണ് ഈ ആനുകൂല്യം. * ബന്ധപ്പെട്ട രേഖകൾ അപേക്ഷകർ സ്വയം സാക്ഷ്യപ്പെടുത്തി നൽകിയാൽ മതി. നോട്ടറി, മജിസ്ട്രേറ്റ് എന്നിവർ അറ്റസ്റ്റ് ചെയ്യണമെന്ന വ്യവസ്ഥ റദ്ദാക്കി. * ഗവ. ഉദ്യോഗസ്ഥർക്ക് ബന്ധപ്പെട്ട വകുപ്പിൽ നിന്ന് എൻ.ഒ.സി ലഭിക്കാൻ കാലതാമസം ഉണ്ടാവുകയാണെങ്കിൽ വെള്ള കടലാസിൽ തയാറാക്കിയ സത്യവാങ്മൂലം നൽകിയാൽ മതി. * പാസ്പോർട്ടിൽ മാതാപിതാക്കളുടെ സ്‌ഥാനത്ത് ഗുരുവിെൻറ പേര് ചേർക്കാൻ ആഗ്രഹിക്കുന്ന സന്യാസിമാർക്കും സ്വാമിമാർക്കും അതിന് അനുവദിക്കും. അതിനായി മാതാപിതാക്കളുടെ സ്‌ഥാനത്ത് ഗുരുവിെൻറ പേര് ചേർത്ത പാൻ, ആധാർ തുടങ്ങിയ ഏതെങ്കിലൂം സർക്കാർ തിരിച്ചറിയൽ കാർഡ് ഹാജരാക്കണം. * പാസ്പോർട്ടിൽ ഭാര്യ, ഭർത്താവ്, മാതാവ്, പിതാവ് എന്നിവരുടെ വിവരങ്ങൾ ആവശ്യമില്ലെന്നു പാസ്പോർട്ട് നിയമം അവലോകനം ചെയ്യാനുള്ള മന്ത്രിതല ഉപസമിതി റിപ്പോർട്ടിനെ തുടർന്നാണ് നിബന്ധനകളിൽ ഇളവുകൾ വരുത്തിയത്. പാസ്പോർട്ട് ലഭിക്കുന്നതിനുള്ള നൂലാമാലകൾ സംബന്ധിച്ച് അപേക്ഷകരുടെ ഭാഗത്തുനിന്ന് പ്രത്യേകിച്ച് വനിതകൾ ഉന്നയിച്ച നിരവധി പരാതികളുടെ പശ്ചാത്തലത്തിൽ നിയോഗിക്കപ്പെട്ട സമിതി വിദേശകാര്യ മന്ത്രാലയത്തിന് സമർപ്പിച്ച റിപ്പോർട്ടിലാണ് ഈ നിർദേശം. ആഗോളതലത്തിൽ തുടരുന്ന സമ്പ്രദായം രാജ്യത്തും തുടരണമെന്നാണ് സമിതി പ്രധാനമായും ശിപാർശചെയ്തത്. വിവരങ്ങൾ ആവശ്യപ്പെട്ട് പാസ്പോർട്ട് ഓഫിസുകളുടെ ഭാഗത്തുനിന്നുള്ള പീഡനങ്ങളെക്കുറിച്ച് വനിത അപേക്ഷകരാണ് കൂടുതൽ പരാതി ഉന്നയിച്ചത്. 1967ലെ പാസ്പോർട്ട് ആക്ട്, 1980ലെ പാസ്പോർട്ട് റൂൾസ് എന്നിവ അവലോകനം ചെയ്യാനും പരാതികൾക്ക് പരിഹാരം നിർദേശിക്കാനും വനിതകളുടെയും കുട്ടികളുടെയും ക്ഷേമത്തിനുള്ള മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, പാസ്പോർട്ട് ഓർഗനൈസേഷൻ എന്നിവയിലെ ഉദ്യോഗസ്‌ഥരടങ്ങിയ കമ്മിറ്റിയാണ് പുതിയ നിർദേശങ്ങൾ സമർപ്പിച്ചത്. വിദേശയാത്രയ്ക്കും അവിടെ ജോലിചെയ്യാനും മറ്റും പാസ്പോർട്ടിലെ രണ്ടാം പേജിൽ ചേർക്കുന്ന പേര്, സ്ത്രീ, പുരുഷൻ, പൗരത്വം, ജനനതീയതി എന്നീ വിവരങ്ങൾ മതിയാവും. അവിവാഹിതയാണോ വിവാഹമോചിതയാണോ തുടങ്ങിയ ചോദ്യങ്ങൾ പാസ്പോർട്ട് അപേക്ഷയിലുണ്ട്.