തിരുവനന്തപുരം : ലോകത്തിലെ ഏറ്റവും ഉയരമുളള സന്തോക്ളോസ് നെയ്യാറ്റിൻകര ഓലത്താന്നി യിൽ പണി പുരോഗമിക്കുന്നു . ഓലത്താന്നി 3 ജി ഫ്രണ്ട്സ് ആർട്ട്സ് ആൻഡ് സ്പോർട്ട്സ് ക്ലബിലെ അംഗങ്ങൾ nov മാസം 20തിന് തുടങ്ങിയ കഠിനാദ്ധ്വനം dec 24 വെകിട്ടോടെ പൂർത്തിയാവും. 2013ൽ ലാറ്റിൻ അമേരിക്കയിലെ സിഡേഡ് സെന്റർ നോർട്ടിമാളിൽ നിർമിച്ച 65. 5 അടി പൊക്കമുളള സാന്താ ക്ലോസിന്റെ റെക്കോഡാണ് ക്ലബംഗങ്ങൾ തകർക്കാനൊരുങ്ങുന്നത്.25 ലധികം ക്ലബഗംങ്ങൾ രാവും പകലും പ്രയത്നിച്ചാണ് കൂറ്റൻ സാന്താ ക്ലോസ് നിർമിക്കുന്നത്. രണ്ടര ടൺ ഇരുമ്പ് പൈപ്പ്, 64 ബണ്ടിൽ കിച്ചൻ മെഷ്, 450 മീറ്റർ വെൽവെറ്റ് തുണി , 70 കിലോ ഫൈബർ പഞ്ഞി , 4 ഇഞ്ച് കനത്തിലെ 140 തെർമോകൂൾ എന്നിവ സാന്താ ക്ലോസിന്റെ നിർമാണത്തിന് വേണ്ടി വന്നു. 20 അടി നീളമുളള 520 പൈപ്പുകളിലാണ് സാന്താ ക്ലോസിനെ ഉറപ്പിച്ചിരിക്കുന്നത്. ബേയ്സ് ഉൾപ്പെടെ 7 ഭാഗങ്ങളായാണ് സാന്തയുടെ നിർമാണം പൂർത്തീകരിച്ചിരിക്കുന്നത്്. 10 ലക്ഷത്തോളം രൂപാ ചിലവിൽ പണിയുന്ന കൂറ്റൻ സാന്താക്ലോസിന്റെ നിർമാണം ശിൽപിയും ആർട്ടിസ്റ്റുമായ രാധാകൃഷ്ണൻ ഭാവനയുടെ നേതൃത്വത്തിലാണ് പുരോഗമിക്കുന്നത്. ഗിന്നസ് റെക്കോർഡിന് വേണ്ടിയുളള പ്രാഥമിക നടപടികൾ പൂർത്തിയാക്കിയതായി ക്ലബിന്റെ സെക്രട്ടറിയും നഗരസഭാ വാർഡ് കൗൺസിലറുമയസത്യരാജ്പറഞ്ഞു. സാന്താ ക്ലോസിനൊപ്പം ഒരു ഏക്കർ സ്ഥലത്ത് കൂറ്റൻ പുൽക്കുടും ക്ലബംഗങ്ങൾ ഒരുക്കിയിട്ടുണ്ട് . dec 24 വൈകിട്ട് നെയ്യാറ്റിൻകര എം എൽ എ കെ . ആൻസലൻ സാന്റാക്ലോസ് പ്രദർശനം ഉദ്ഘാടനം ചെയ്യും. ഉയരമുളള സന്തോക്ളോസ് കാണുവാൻ തിരക്കേറുന്നു .