എൽഡിഎഫിന്പ്രഖ്യാപിത പോലീസ് നയമുണ്ട് കോടിയേരി

എൽഡിഎഫിന് പ്രഖ്യാപിത പോലീസ് നയമുണ്ടെന്ന് കോടിയേരി തിരുവനന്തപുരം: എൽഡിഎഫിന് പ്രഖ്യാപിത പോലീസ് നയമുണ്ടെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഭീകരപ്രവർത്തനം തടയാൻ മാത്രമാണ് യുഎപിഎ ഉപയോഗിക്കു എന്നതാണ് മുന്നണി നയം. ഒറ്റപ്പെട്ട സംഭവങ്ങളിലൂടെ പോലീസിന്റെ മനോവീര്യം തകർക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.ദേശീയ ഗാനത്തെ കേന്ദ്രസർക്കാർ വിവാദ വിഷയമാക്കി. വിവാദത്തിലൂടെ സംഘപരിവാർ ഉയർത്തുന്നത് കപടദേശീയവാദമാണെന്നും അദ്ദേഹം ആരോപിച്ചു.