പുൽപ്പള്ളി: നെഞ്ചുവേദനയ്ക്കു ചികിത്സിക്കാനുള്ള പണം ബാങ്കിൽനിന്നു ലഭിക്കാത്തതിൽ നിരാശനായി വീട്ടിൽ തിരിച്ചെത്തിയതിനു പിന്നാലെ കുഴഞ്ഞുവീണ കർഷകൻ മരിച്ചു. മുള്ളൻകൊല്ലി സീതാമൗണ്ട് ഐശ്വര്യക്കവല പനയോലിൽ ജോസഫ് (54) ആണു മരിച്ചത്. സംസ്കാരം ഇന്നു വൈകിട്ട് 3.30ന് സീതാമൗണ്ട് സെന്റ് ജോസഫ്സ് പള്ളിയിൽ. ഇന്നലെ രാവിലെയാണ് ജോസഫിനു നെഞ്ചുവേദന അനുഭവപ്പെട്ടത്. ആശുപത്രിയിലേക്കു പോകാനായി പണം പിൻവലിക്കുന്നതിനു സീതാമൗണ്ടിലെ പരിചയക്കാരന്റെ കടയിൽനിന്നു വണ്ടിക്കൂലി വാങ്ങിയാണു കേരള ഗ്രാമീണ ബാങ്കിന്റെ പാടിച്ചിറ ശാഖയിലെത്തിയത്. 6,500 രൂപ അക്കൗണ്ടിൽ ഉണ്ടായിരുന്നു. ഈ തുക പിൻവലിക്കാൻ കഴിയില്ലെ ന്ന് അറിഞ്ഞ് നിരാശനായ ജോസഫ് വീട്ടിൽ തിരിച്ചെത്തിയ ഉടൻ കുഴഞ്ഞുവീഴുകയായിരുന്നു. വീട്ടുകാരും അയൽക്കാരും ചേർന്ന് ഉടനെ പുൽപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.