കെഎസ്ആർടിസി ഓർഡിനറി ബസുകളിലെ ടിക്കറ്റ് നിരക്ക് മിനിമം ചാർജ് ഏഴു രൂപയാക്കി

കെഎസ്ആർടിസി ഓർഡിനറി ബസുകളിലെ ടിക്കറ്റ് നിരക്ക് മിനിമം ചാർജ് ഏഴു രൂപയാക്കി തിരുവനന്തപുരം: കെഎസ്ആർടിസി ഓർഡിനറി ബസുകളിലെ ടിക്കറ്റ് നിരക്ക് വർധിപ്പിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. മിനിമം ചാർജ് ആറു രൂപയിൽനിന്ന് ഏഴു രൂപയാക്കി വർധിപ്പിച്ചതായി മന്ത്രി എ.കെ. ശശീന്ദ്രൻ ..കഴിഞ്ഞ ഫെബ്രുവരിയിലാണ് മിനിമം നിരക്ക് ഏഴു രൂപയിൽ നിന്ന് ആറു രൂപയാക്കി കുറച്ചത്. ഇന്ധന വില കുറഞ്ഞ സമയത്താണ് നിരക്ക് കുറച്ചത്. എന്നാൽ, നിരക്കു കുറച്ചത് സ്വകാര്യബസുകളിൽ ബാധകമാക്കിയിരുന്നില്ല.ഇന്ധനവില പല പ്രാവശ്യം വർധിക്കുകയും കെഎസ്ആർടിസി കൂടുതൽ സാമ്പത്തിക പ്രതിസന്ധിയിലേക്കു നീങ്ങുകയും ചെയ്ത സാഹചര്യത്തി ൽ ചാർജ് വർധനയ്ക്കായി കെഎസ്ആർടിസി എംഡി രാജമാണിക്യം ഗതാഗത വകുപ്പിനോട് ആവശ്യപ്പെട്ടു. 014 മേയ് 20–നാണ് കെഎസ്ആർടിസി നിരക്ക് കൂട്ടിയത്. ഓർഡിനറി ബസുകളുടെ നിരക്ക് അഞ്ചു രൂപയിൽനിന്ന് ഏഴു രൂപയാക്കിയാണ് ഉയർത്തിയത്. മിനിമം ചാർജ് ഒരു രൂപ കുറച്ചതോടയുണ്ടായ പ്രതിദിന നഷ്‌ടം 25 ലക്ഷം രൂപയായിരുന്നു. ഈ തുക നിരക്കുവർധനയിലൂടെ ലഭിക്കുമെന്നാണ് കണക്കുകൂട്ടുന്നത്. സർക്കാരിന്റെ ഉറപ്പിൽ കെഎസ്ആർടിസി സമരം ഉപേക്ഷിച്ചുതിരുവനന്തപുരം: കെഎസ്ആർടിസിയിലെ വിവിവിധ സംഘടനകൾ ആഹ്വാനം ചെയ്ത പണിമുടക്ക് സർക്കാർ ഉറപ്പിന്റെ അടിസ്‌ഥാനത്തിൽ പിൻവലിച്ചു.സമരം പ്രഖ്യാപിച്ചിരുന്ന സിഐടിയു, ടിഡിഎഫ്, എഐടിയുസി തുടങ്ങിയ സംഘടനാ പ്രതിനിധികളുമായി ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്റെ അധ്യക്ഷതയിൽ നടന്ന ചർച്ചയുടെ അടിസ്‌ഥാനത്തിലാണ് സമരം പിൻവലിച്ചത്. ഈ മാസം 23–നു മുമ്പായി കഴിഞ്ഞ മാസത്തെ ശമ്പള കുടിശിക നൽകാമെന്നും പിൻവലിച്ച ആറുശതമാനം ഡിഎ പുനഃസ്‌ഥാപിക്കാമെന്നും പെൻഷൻ കുടിശിക രണ്ടു മാസത്തിനകം കൊടുത്തുതീർക്കാമെന്നും സംഘടനകൾക്ക് മന്ത്രി ഉറപ്പു നൽകി.എംപാനൽ ജീവനക്കാരെ പിരിച്ചുവിടില്ലെന്നും ആരെയെങ്കിലും പിരിച്ചുവിട്ടിട്ടുണ്ടെ ങ്കിൽ തിരിച്ചെടുക്കാൻ നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ഡിഎ കുടിശിക നൽകേണ്ടെന്ന ബോർഡ് തീരുമാനം റദ്ദാക്കാമെന്നും മന്ത്രി ഉറപ്പു നൽകി.